25 കാരിയുടെ അമ്മ തന്നെയാണോ? മൊത്തത്തിൽ ഒരു മാറ്റം; മഞ്ജു വാര്യരുടെ പുത്തൻ ചിത്രങ്ങൾ പുറത്ത്

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയതാണ് നടി. നീല നിറത്തിലുള്ള കുര്‍ത്തിയും പാന്റും അതിന് ചേരുന്ന കമ്മലും ധരിച്ച നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കൂടാതെ കൈനിറയെ ആന്റീക് വളകളും അണിഞ്ഞായിരുന്നു മഞ്ജുവിന്റെ വരവ്. അതുമാത്രമല്ല ഇത്തവണ തന്റെ മുടിയിലും വേറിട്ട സ്റ്റൈലായിരുന്നു പരീക്ഷിച്ചത്.

ആളുകളെ നിരാശരാക്കാതെ പെട്ടന്ന് തന്നെ വരുകയും സംസാരിക്കുകയും ഒക്കെ ചെയ്തു മഞ്ജു. പതിവുപോലെ ചിരിച്ച മുഖത്തോടെയായി ചിത്രങ്ങള്‍ക്കും പോസ് ചെയ്തിരുന്നു മഞ്ജു. ചിത്രങ്ങൾ വൈറലായതോടെ ”ഈ ചിരി മതി ഞങ്ങള്‍ക്ക്. എന്തൊരു പോസിറ്റിവിറ്റിയാണ്, ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നും, 25 കാരിയായ മകളുടെ അമ്മയാണ് ഇതെന്ന് കണ്ടാല്‍ പറയില്ലെന്നും കമന്റുകള്‍ ഉണ്ട്.

Vismaya Venkitesh :