ആറാം തമ്പുരാന്‍ മുതല്‍ മഹാഭാരതം വരെ! വീണ്ടും മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍…..
മഞ്ജു വാര്യരും മോഹന്‍ലാലും മലയാള സിനിമയുടെ ഭാഗ്യ ജോഡികളാണ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ അന്നും ഇന്നും എന്നും മായാത്ത ഓര്‍മ്മകളാണ്. 1997ല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പിറന്ന ആറാം തമ്പുരാനിലൂടെയാണ് ഈ കൂട്ടുകെട്ടിന് മലയാളികള്‍ ആദ്യമായി സാക്ഷ്യംകുറിച്ചത്. ഇരുവരുടെയും അഭിനയ മികവു കൊണ്ട് ജഗനാഥനും ഉണ്ണിമായയും ഇന്നും മലയാളികളുടെ മനസ്സിലുണ്ട്.
തൊട്ടടുത്ത വര്‍ഷം ലോഹിതദാസിന്റെ കന്മദം, സിബി മലയലിന്റെ സമ്മര്‍ ഇന്‍ ബത്ലഹേം എന്നീ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും സാധ്യമായി. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തോടു എന്നന്നേയ്ക്കുമായി വിട പറഞ്ഞ മഞ്ജു വാര്യര്‍ ദിലീപുമായുള്ള വിവാഹമോചനത്തോടെയാണ് വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുന്നത്. 14 വര്‍ഷമെന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തിരിച്ചെത്തിയ മഞ്ജു സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടി.
മഞ്ജുവിന്റെ രണ്ടാം വരവ് ഹൗ ഓള്‍ഡ് ആര്‍ യൂ ആണെങ്കിലും മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നത് എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയാണ്. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം വില്ലനിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. ശേഷം പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന വാര്‍ത്ത പുറത്തുവിടുന്നത്.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. കൂടാതെ മോഹന്‍ലാലിന്റെ പുതിയ പ്രോജക്ടായ മഹാഭാരതത്തിലും മോഹന്‍ലാലിനൊപ്പം മഞ്ജു എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്…. 100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന മരയ്ക്കാറില്‍ മഞ്ജുവിനൊപ്പം കീര്‍ത്തി സുരേഷുമുണ്ട്. തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രണവ് മോഹന്‍ലാലും ചിത്രത്തിലെത്തും. പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ വേഷമിടും. ആകെ നാല് നായികമാരാണുള്ളത്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സന്തോഷ് ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ് സഹനിര്‍മ്മാതാക്കള്‍.
Manju Warrier Mohanlal teamup in Marakkar