തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. വർഷങ്ങൾക്കിപ്പുറം നടി തിരിച്ചെത്തിയപ്പോൾ വിഷാദം തോന്നിക്കുന്ന മുഖവുമായിരുന്നെങ്കിലും കുറച്ച് വർഷത്തിനുള്ളിൽ നടി ആകെ മാറി. പെട്ടെന്ന് വളരെ സ്റ്റെെലിഷായെത്തിയ മഞ്ജു ലുക്കിലും മുഖത്തും വലിയ മാറ്റം വന്നു.
ഇതിൽ മൂക്കിന് വന്ന മാറ്റം പലരും എടുത്ത് പറയാറുണ്ട്. ഇതോടെ മഞ്ജു വാര്യർ ചെറുപ്പം തോന്നിക്കാൻ എന്തെങ്കിലും ട്രീറ്റ്മെന്റുകൾ എടുത്തിട്ടുണ്ടോ എന്നതിനെ കുറിച്ച് നിരവധിപേർ അന്വേഷിച്ചു.
അതേസമയം ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഒരു കോസ്മെറ്റോളജിസ്റ്റ് സംസാരിച്ചിട്ടുണ്ട്. ശിഖ സംഘവി എന്ന കോസ്മെറ്റോളജിസ്റ്റാണ് മഞ്ജുവിന്റെ മുഖ സൗന്ദര്യത്തെക്കുറിച്ച് വാചാലയായത്. പ്ലാസ്റ്റിക് സർജറികളൊന്നും മഞ്ജു ചെയ്തിട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
എന്നാൽ നോൺ സർജിക്കലായ ബോട്ടോക്സ്, ഫില്ലേർസ് എന്ന സൗന്ദര്യ വർധക മാർഗങ്ങൾ സ്വീകരിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും കോസ്മെറ്റോളജിസ്റ്റ് കൂട്ടിച്ചേർത്തു. കവിളിൽ വന്ന മാറ്റത്തിന് കാരണം നടി വണ്ണം കുറഞ്ഞത് കൊണ്ടാണെന്നാണ് കോസ്മെറ്റോളജിസ്റ്റ് പറയുന്നത്. നടി എന്നതിനൊപ്പം ക്ലാസിക്കൽ ഡാൻസർ കൂടിയാണ് മഞ്ജു വാര്യർ. നടി വണ്ണം കൂടാതിരിക്കുന്നതിന് കാരണം ഡാൻസ് പരിശീലനം ആവാമെന്നും അഭിപ്രായങ്ങൾ വന്നു.