മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്.
ഫൂട്ടേജാണ് നടിയുടെ പുതിയ ചിത്രം. ആഗസ്റ്റ് 23 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എഡിറ്റർ സൈജു ശ്രീധർ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്.
എന്നാൽ ഇപ്പോഴിതാ മഞജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്. ഫൂട്ടേജുമായി ബന്ധപ്പെട്ട പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയുടെ മാറുന്ന മുഖം എന്നാണ് ചിത്രത്തിലെ സ്റ്റിൽ പങ്കുവെച്ച് താരം കുറിച്ചത്. കഴിഞ്ഞ ദിവസം അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയും സംഘടന പിരിച്ചുവിടുകയും ചെയ്ത വാർത്തകൾക്ക് പിന്നാലെയായിരുന്നു മഞ്ജുവിന്റെ ഈ പോസ്റ്റ്.
ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറയുന്നത്. മോഹൻലാലിനൊപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചതോടെ സംഘടന തന്നെ തലകീഴായി മറിഞ്ഞിരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സിനിയുടെ പ്രൊമോഷൻ വാക്കുകളാണെങ്കിലും അതിലെ വരികൾ ആരെയോ കുത്തി പറയുന്നത് പോലെ തോന്നുന്നുവെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. മഞ്ജു വാര്യർ ഒരു പുരുഷനെ തല്ലി താഴെയിട്ടിരിക്കുന്ന ചിത്രം കൂടിയായപ്പോൾ ഇത് സ്ത്രീകളുടെ വിജയമാണെന്നും പറയുന്നു.
കരുത്തുറ്റ സ്ത്രീയുടെ അടിയിൽ പുരുഷൻ താഴെ വീണെന്നും ഇത് സ്ത്രീകളുടെ സംഘടനയായ ഡബ്ലുസിസിയുടെ അടിയിൽ വീണ പുരുഷ മേധാവിത്വ സംഘടനയായ അമ്മയെ സൂചിപ്പിക്കുന്നുവെന്നുമൊക്കെയാണ് ചിലർ പറയുന്നത്. എന്ത് തന്നെയായാലും മഞ്ജുവിന്റെ പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടുണ്ട്.
അതേസമയം, രാജിവെയ്ക്കുന്നതുമായി സംബന്ധിച്ച് അമ്മ പുറത്തിറക്കയി പത്രക്കുറിപ്പ് ഇങ്ങനെയായിരുന്നു;
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.
‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കുറിപ്പ്.