മഞ്ജു വാര്യർ പ്രണയത്തിൽ? ആളെ കണ്ട് ഞെട്ടി ദിലീപ്! ചെന്നെയിലെത്തി മീനാക്ഷിയെ കണ്ടു? ഉടൻ വിവാഹം ? ഇനി പുതുജീവിതത്തിലേക്ക്

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. താരത്തിന്റെ ജീവിതം എന്നും ചർച്ചചെയ്യപ്പെടാറുണ്ട്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ആഘോഷമായിരുന്നെങ്കിലും 16 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും പിരിയുന്നുവെന്ന വാർത്തയാണ് കേട്ടത്. മാത്രമല്ല പിന്നീട് സിനിമയിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് മഞ്ജു നടത്തിയത്.

ഇപ്പോഴിതാ താരത്തെ കുറിച്ച് പുതിയ വാർത്തകളാണ് ഇടം നേടുന്നത്. മഞ്ജു വാര്യർ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മഞ്ജു നൽകിയ അഭിമുഖമാണ് ഈ പ്രണയവാർത്ത പ്രചാരണങ്ങൾക്ക് കാരണം. ‘ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നാണ് താരം മറുപടി നൽകിയത്’. ഇതോടെയാണ് താരം പ്രണയത്തിലാണെന്ന് തരത്തിൽ വാർത്തകൾ വന്നത്.

അതേസമയം പണ്ടുമുതലെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ചർച്ചയാക്കാനാഗ്രഹിക്കാത്തയാളാണ് മഞ്ജു. അതിനാൽ അത്തരത്തിലുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാറുമില്ല. നേരത്തെ ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ മീനാക്ഷിയുടെ കോളേജിലേക്ക് മഞ്ജു വാര്യർ അതിഥിയായെത്തി എന്ന തരത്തിൽ ഗോസിപ്പുകളും വന്നിരുന്നെങ്കിലും ഇതേക്കുറിച്ച് മഞ്ജുവോ മീനാക്ഷിയോ ഇവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല.

Vismaya Venkitesh :