മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മകൾ മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ മുഴുവൻ സംസാര വിഷയം മഞ്ജുവും ദിലീപും അവരുടെ മകൾ മീനാക്ഷിയും ആയിരുന്നു.
നിലവിൽ പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് മഞ്ജു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് മഞ്ജുവിന് കിട്ടിയ അവസരത്തെ കുറിച്ചാണ്.
കൈയ്യും കാലും കെട്ടി ആലുവ പുഴനീന്തി കടന്ന് 16 പെൺകുട്ടികൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടിയിരുന്നു. ഈ 16 മിടുക്കികുട്ടികളുടെ വിജയത്തിൽ ആണ് മഞ്ജു ഭാഗമായത്. ഈ പതിനാറുപേരെയും മെഡൽ നൽകി ആദരിക്കാൻ മഞ്ജുവിന് കഴിഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുങ്ങിയത്.
താൻ പത്തുമാസം നൊന്ത് പ്രസവിച്ച മകളുടെ ഏറ്റവും നിർണ്ണായക നിമിഷത്തിൽ അമ്മയ്ക്ക് പങ്കെടുക്കാൻ ആയിരുന്നില്ല. എന്നാൽ ഈ 16 മക്കളുടെ കാര്യത്തിൽ മഞ്ജുവിന് പങ്കെടുക്കാൻ സാധിച്ചു എന്നാണ് ആരാധകർ പറയുന്നത്.
മാത്രവുമല്ല ആലുവക്കാരൻ ആണ് ദിലീപ്, അവാർഡ് ദാന ചടങ്ങിൽ ദിലീപിന്റെ തൊട്ട് അടുത്ത് എത്തി ഈ ഉപഹാരം നല്കാൻ ആയത് ഞങ്ങൾ ആരാധകരെ സംബന്ധച്ചിടത്തോളം വലിയ കാര്യം തന്നെ എന്നാണ് ഫാൻസ് പറയുന്നത്. ഈ ചിത്രങ്ങളും വിഡിയോയും ആരാധകർ ഇപ്പോൾ ആഘോഷിക്കുകയാണ്.