
യുവജനോത്സവ വേദിയിലെ മിന്നും പ്രകടനം കാഴ്ചവെച്ചു സിനിമയിൽ എത്തിയ ആളാണ് മഞ്ജു വാരിയർ .മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ കൂടി ആണ് മഞ്ജു വാരിയർ .ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാളികൾ ഈ നായികയെ വിശേഷിപ്പിക്കുന്നത് .ഏത് തരം കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമായിരിക്കുമെന്നും അവര്‍ തെളിയിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളേയാണ് രണ്ടാംവരവില്‍ താരത്തിന് ലഭിച്ചത്. സിനിമ സ്വീകരിക്കുന്നതിന് മുന്നോടിയായി കഥാപാത്രങ്ങളെക്കുറിച്ച് താന്‍ ആലോചിച്ച് തുടങ്ങിയത് രണ്ടാം വരവിന് ശേഷമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറാണ് മഞ്ജു വാര്യരുടേതായി റിലീസ് ചെയ്ത സമീപകാല സിനിമ. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തേയാണ് താരം അവതരിപ്പിച്ചത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. പികെ രാംദാസിന്റെ മകളായെത്തിയ മഞ്ജു വാര്യര്‍ അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തത്. ഒടിയന് റിലീസ് ചെയ്തപ്പോള്‍ വിമര്ശനവുമായെത്തിയവര് പോലും പ്രിയദര്‍ശിനിയെ കണ്ടപ്പോള്‍ കൈയ്യടിച്ചിരുന്നു. പുലിമുരുകന് പിന്നാലെ 100 കോടി ക്ലബിലെത്തിയ ലൂസിഫറിലൂടെ മലയാളത്തിലെ ആദ്യ 100 കോടി ചിത്രത്തിലെ നായികയെന്ന പദവിയും താരത്തിന് സ്വന്തമാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മഞ്ജു വാര്യരുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പച്ചസാരിയില് അതീവ സുന്ദരിയായി നില്ക്കുന്ന ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.കഞ്ഞി ട്രോളുമായി എത്തിയവരൊക്കെ ഈ വിജയം കാണുന്നുണ്ടല്ലോ എന്നാണ് ആരാധകരുടെ ചോദ്യം .ഇതേ വേഷത്തിൽ മഞ്ജു വാരിയർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു .ആ ഫേസ്ബുക് പോസ്റ്റ് കാണാം

manju warrier facebook post