മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിളയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. അതിൽ ഒരാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മഞ്ജു വാര്യർ ഒരു വെടിപൊട്ടിച്ചതോടെയാണ് കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞ് നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എറണാകുളത്ത് സിനിമാക്കാർ ഒന്നിച്ചുകൂടിയ സ്ഥലത്ത് വെച്ചാണല്ലോ മഞ്ജു വാര്യർ ആദ്യം വെടിപൊട്ടിച്ചത്. ഇതൊരു ഗൂഡാലോചനയാണെന്ന്. ആ സമയത്ത് പൾസർ അടക്കം ഏഴെണ്ണം അകത്തു കിടക്കുകയാണ്.
അഞ്ചു മാസം കഴിഞ്ഞ് പൾസർ പറഞ്ഞതിന്റെ പേരിൽ ദിലീപ് ജൂലൈ മാസത്തിൽ അറസ്റ്റിലാകുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. ലൈറ്റ്സ് ആക്ഷൻ ക്യാമറ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അതുവരെ ഞാൻ ആരുടെയും പേര് പറയില്ല, പറഞ്ഞിട്ടില്ല, കുറ്റവാളികളെ പോലീസ് പിടിക്കട്ടെ എന്ന് മാന്യമായി പറഞ്ഞ ആളായിരുന്നു ഈ ആക്രമിക്കപ്പെട്ട യുവ നടി.
ഫെബ്രുവരി 17ന് ദിലീപിന്റെ കൊട്ടേഷൻ എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാവും യുവനടി ദിലീപിന്റെ പേര് പിറ്റേന്ന് തന്നെ പോലീസിനോട് പറയാത്തത് അല്ലെങ്കിൽ പിടി തോമസ് കാണാൻ വന്നപ്പോൾ അദ്ദേഹത്തിനോടെങ്കിലും പറയാത്തതെന്ന് മനസ്സിലാകുന്നില്ല. എന്തായാലും ഒരു കാര്യം ഉറപ്പായി. ഈ നാട്ടിൽ പൾസർ സുനിമാർക്ക് മാത്രമേ ജീവിക്കാൻ കഴിയൂ. അല്ലാതെ നിയമത്തിനേയും പോലീസിനേയും പേടിച്ച് മാന്യമായി ജീവിക്കണമെന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ളവർക്ക് ജീവിക്കാൻ പറ്റിയ നാടല്ല കേരളം.
ബാറിൽ കയറി അടിച്ചുപൊട്ടിച്ചും ക്യാമറയുടെ മുന്നിലിരുന്ന് എന്റെ കയ്യിൽ ഒറിജിനൽ സിമും ഒറിജിനൽ ഫോണും ഉണ്ടെന്ന് മാത്രമല്ല, ഞാൻ തന്നെയാണ് ചെയ്തതെന്ന് പച്ചക്ക് പറയുന്ന പൾസർ സുനിമാർക്ക് ഇവിടെ സുഖമായി ജീവിക്കാം. അവർക്കൊക്കെ പൊലീസിന്റെയും ഭരിക്കുന്നവരുടേയും പിന്തുണ കിട്ടുന്നു. എന്നേപോലുള്ളവരുടെ കാര്യത്തിൽ ഏതെങ്കിലും ഒരു നടിയുടെ പേര് പറഞ്ഞാൽ അവൾ കൊണ്ടുവന്ന പേപ്പർ കൊടുത്താൽ അപ്പോ വാറണ്ടും കൊണ്ടുവരുന്ന നാടാണ് ഇത്. ഞാൻ അതേക്കുറിച്ച് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. നമ്മൾ സ്ത്രീകളോട് കാണിക്കുന്ന ഒരു ബഹുമാനം ഉണ്ട്.
ആ ബഹുമാനത്തിന് എനിക്ക് കിട്ടിയ പ്രതിഫലം പോക്സോ കേസിലെ പ്രതിയാക്കുക എന്നായിരുന്നു. നിങ്ങൾ ആലോചിച്ചു നോക്കൂ, തെമ്മാടികളാണ് ഈ നാട്ടിൽ നന്നായി ജീവിക്കുന്നത്. ഞാൻ ഒരു സംവിധായകൻ തെമ്മാടിത്തരം കാണിച്ചതിനെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ അയാൾക്ക് കേസ് കൊടുക്കാൻ പറ്റാത്തതുകൊണ്ട് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കൊണ്ട് കേസ് കൊടിപ്പിച്ച് എന്നെ പോക്സോ കേസിലെ പ്രതിയാക്കിയ നാടാണ്. പക്ഷേ അയാളെയാണ് എന്റെ പാർട്ടി ഭരിക്കുന്ന കേരളത്തിൽ കൊണ്ടുനടക്കുന്നത്. അയാൾക്ക് എന്തെല്ലാം ചെയ്തു കൊടുക്കാൻ പറ്റുമോ അതെല്ലാം ചെയ്തുകൊടുക്കുമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.