ദിലീപിന്റെ അടിവേരിളക്കി സുനി കോടതിയിൽ ; ഇടിവെട്ട് നീക്കം രണ്ടുംകൽപിച്ച് മഞ്ജു വാര്യർ

മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള ചില കാര്യങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം കാരണമാകാറുണ്ട്.

ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ വീണ്ടും രൂക്ഷവിമർശനവും അധിക്ഷേപവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഒരു ടിവി ചാനലിന്റെ സ്റ്റിംഗ് ഓപറേഷിനൽ നടത്തിയ വെളിപ്പെടുത്തൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശ്.

ഏത് കുഞ്ഞിനാണ് ഈ വീഡിയോയിലൂടെ നിങ്ങൾ പ്രേക്ഷകരെ പറ്റിക്കുകയാണെന്ന് അറിയാൻ പാടില്ലാത്തത്. കോടതിയിൽ കീഴടങ്ങാൻ വരുന്ന സമയത്ത് ഹൈക്കോടതിയുടെ എതിർവശത്തുള്ള ഒരു കെട്ടിടത്തിലേക്ക് മതിൽ ചാടി കടന്നുകൊണ്ട് പൾസർ സുനി പോകുകയും അവിടെ എന്തോ പൊതി ഒളിപ്പിച്ചെന്നുമൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഇന്നുവരെ ഈ കേസ് അന്വേഷിച്ച് സിംഹങ്ങളാരും അതുവഴി പോയി എന്താണ് അവിടെ ഒളിപ്പിച്ചതെന്ന് അന്വേഷിച്ചിട്ടില്ല.

‘പുതിയ വെളിപ്പെടുത്തൽ നടത്തുന്നതിനിടെ പൾസർ സുനി രണ്ടുപേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്നതാണ് ഏറെ രസകരം. ഇതുമായി ബന്ധപ്പെട്ട ഒന്നിലും മഞ്ജു വാര്യറോ ശ്രീകുമാർ മേനോനോ ഇല്ലെന്നാണ് പറുന്നത്. വാലുപൊക്കുമ്പോൾ തന്നെ അറിയാം ഇതൊക്കെ എന്തിനാണ്. പൾസർ സുനിയുടെ പറച്ചിലിന് പിന്നാലെ ശ്രീകുമാർ മേനോനും രംഗത്ത് വന്നു’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Vismaya Venkitesh :