മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
ഇപ്പോഴിതാ മലയാളികൾക്കും മലയാള സിനിമയ്ക്കും മറ്റൊരു അഭിമാന നേട്ടം കൂടെ നേടിത്തന്ന മീനാക്ഷി ജയനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. 27-ാമത് ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മീനാക്ഷി. ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിലാണ് ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മീനാക്ഷിയ്ക്ക് പുരസ്കാരം ലഭിച്ചത്. മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെയായിരുന്നു മീനാക്ഷിയെ അഭിനന്ദിച്ചത്.
അതേസമയം, പുരസ്കാര വേളയിൽ, സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കരഞ്ഞുകൊണ്ടാണ് മീനാക്ഷി സംസാരിച്ചത്. ചൈനീസ് ഭാഷയിൽ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിന് നന്ദി അറിയിച്ച മീനാക്ഷി, തന്റെ ചൈനീസ് ഭാഷ എങ്ങനെയുണ്ട് എന്നും ചോദിയ്ക്കുന്നുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി എന്നെ തിരഞ്ഞെടുക്കുകയും ധൈര്യത്തോടെ കഥാപാത്രം തന്നെ ഏൽപിക്കുകയും ചെയ്ത ശിവരഞ്ജിനിയോട് തന്നെയാണ് മീനാക്ഷി നന്ദി പറയുന്നത്.
ഇമോഷൻ അടക്കി നിർത്താൻ കഴിയാതെ സംസാരിച്ചു തുടങ്ങിയ താരം പിന്നീട്, ഓകെ, ഇനി ഞാൻ നന്നായി സംസാരിക്കാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് മീനാക്ഷി പറഞ്ഞു, ഈ പരസ്കാരം മിണ്ടാതിരിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഇതൊക്കെ കുറച്ച് കൂടുതലാണ്, നിങ്ങളെക്കൊണ്ട് പറ്റില്ല, മിണ്ടാതിരിക്കൂ എന്ന് കേട്ടവർക്ക്. നമ്മൾ അത് പൂർത്തിയാക്കി, ഇനി മിണ്ടാതിരിക്കാൻ പോകുന്നില്ല, കുറച്ച് കൂടുതലാവാൻ പോകുകയാണ് എന്നാണ് മീനാക്ഷി പറഞ്ഞത്.
ഒരു പൂവൻ കോഴിയും ആറ് സ്ത്രീ കഥാപാത്രങ്ങളും മാത്രമുള്ള ഒരു കുഞ്ഞു മലയാളം സിനിമയാണ് വിക്ടോറിയ. ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന വിക്ടോറിയ എന്ന പെൺകുട്ടിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഈ വർഷത്തെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു സിനിമയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിലിലുള്ള വിമൺ എംപവർമെന്റ് ഗ്രാന്റ് നിർമിച്ച വിക്ടോറിയ എന്ന ചിത്രം. കഴിഞ്ഞ ഐഎഫ്എഫ്കെയിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ഈ ചിത്രത്തിലൂടെ സംവിധാന ലോകത്തേക്ക് കടന്ന ശിവരഞ്ജിനിയാണ്.
അതേസമയം, ഡബ്ബിങ് ആർട്ടിസ്റ്റായി കരിയർ ആരംഭിച്ചതാണ് മീനാക്ഷി ജയൻ. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ നായിക സിദ്ധി മഹാജൻകട്ടിയ്ക്ക് ശബ്ദം നൽകിക്കൊണ്ടായിരുന്നു തുടക്കം. അന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിക്കുകയായിരുന്നു മീനാക്ഷി. ബിരുദം പൂർത്തിയാക്കിയ ശേഷം, മീനാക്ഷി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നു. അതിനൊപ്പം തന്നെ സ്വതന്ത്ര ഹ്രസ്വചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ത്രിശങ്ക് എന്ന സിനിമയിലൂടെയാണ് മീനാക്ഷി ഒരു ഫീച്ചർ ഫിലിമിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് WCD, MYOP എന്നിവയുടെ പരസ്യങ്ങളിലും മീനാക്ഷി അഭിനയിച്ചു.
മഞ്ജു വാര്യരാകട്ടെ, തന്റെ സിനിമാ തിരക്കുകളിലുമാണ്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കാലത്തിലാകമായി മാറിയ മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചു. മൂന്ന് വർഷക്കാലം മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുന്നതും സിനിമാ രംഗം വിടുന്നതും. ദിലീപുമായുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തപ്പോൾ മഞ്ജു അത് അനുസരിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ദിലീപുമായുള്ള വിവാഹത്തോടെ മകളുടെ കലാ ജീവിതം അവസാനിക്കുമെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. അവർ അന്ന് ആശങ്കപ്പെട്ടതിൽ കാര്യമുണ്ടെന്ന് പിന്നീട് കാലം തെളിയിച്ചെന്നും ആരാധകർ ചൂണ്ടിക്കാട്ടി.
വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ദിലീപിനെ മഞ്ജു വിവാഹം ചെയ്യുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് പൂർണശ്രദ്ധ നൽകിയെങ്കിലും നടിയെ നിരാശപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീടുണ്ടായത്. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധമറിഞ്ഞ മഞ്ജു വിവാഹമോചനം നേടിയെന്നാണ് സിനിമാ ലോകത്തുള്ള പലരും പറയുന്നത്. അതിൽ തകർന്ന് പോയ മഞ്ജുവിനെ ചേർത്ത് പിടിച്ചത് അച്ഛനും അമ്മയുമാണ്. ഇന്ന് ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലാണ് മഞ്ജു.
പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവിൽ ഒന്നോ രണ്ടോ സിനിമകളിൽ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാൽ അത് മഞ്ജുവാര്യരുടെ കാര്യത്തിൽ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുൻനിരയിൽ തന്നെ നിറഞ്ഞ് നിൽക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
എത്ര ഇഷ്ടമുണ്ടായാലും ദിലീപിന് ചില നിലപാടുകളുണ്ട്. തന്റെ ഭാര്യ അതേ രംഗത്ത് വരാൻ പാടില്ലെന്ന അലിഖിത നിർദ്ദേശം. ചോദിക്കുമ്പോൾ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന ദിലീപ് പറഞ്ഞേക്കാം. മഞ്ജു വാര്യരുടെ കാര്യത്തിലും അങ്ങനെയാണ്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം മഞ്ജു അഭിനയം നിർത്തി. അതിന്റെ പേരിൽ പലരും കുറ്റപ്പെടുത്തി. ദിലീപിന്റെ ഭാര്യ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവർ രണ്ട് പേരുമാണ്.
ഞാൻ എന്റെ ഇഷ്ടത്തിനാണ് അഭിനയം നിർത്തിയത്, അത് കുടുംബ ജീവിതത്തിന് വേണ്ടിയാണെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ അവർ പിരിഞ്ഞു. ഒരു തിരിച്ച് വരവ് സാമ്പത്തികമായും പ്രശസ്തി കൊണ്ടും മഞ്ജു വാര്യർ ആഗ്രഹിച്ചുവെന്നും ഫിലിം ജേർണലിസ്റ്റ് പല്ലിശ്ശേരി പറഞ്ഞിരുന്നു.
അതേസമയം, തന്റെ കരിയൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും രഹസ്യ വിവാഹം. അതോടെ അഭിനയം ഉപേക്ഷിക്കുകയാണെന്ന തീരുമാനത്തിലേയ്ക്ക് മഞ്ജു എത്തി. ഒരുപക്ഷേ അന്ന് അങ്ങനൊരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ മഞ്ജു ഇതിനും മുന്നേ ലേഡി സൂപ്പർസ്റ്റാ പട്ടം കയ്യടക്കുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. തന്റെ വിവാഹ സമയത്ത് മഞ്ജു വേണ്ടെന്ന് വെച്ച അവസരങ്ങളും നിരവധിയാണ്.
1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സിലെ വേഷം മഞഅജു വാര്യര് വേണ്ടെന്ന് വെച്ച ചിത്രങ്ങളിൽ ഒന്നാണ്. ഇതേക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്. മീനയുടെ കഥാപാത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി ദിവ്യ ഉണ്ണിയും. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തത്.
മഞ്ജു വാര്യർ പോയപ്പോൾ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി. അതുപോലെ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.
ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം അന്ന് ചെയ്തത്. മഞ്ജു ചില കാരണങ്ങളാൽ സിനിമ നിരസിച്ചതോടെയാണ് പൂജ ബദ്രയിലേക്ക് ചന്ദ്രലേഖ എത്തുന്നത്. കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഒരുപക്ഷെ നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി മഞ്ജു മാറിയേനെ.
ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരായിരുന്നു. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു. കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്.
എന്നാൽ തന്റെ ജീവിതത്തിലെ തീരുമാനങ്ങളിലൊന്നും നിരാശയില്ലെന്നാണ് മഞ്ജു പറയാറുള്ളത്. തിരിച്ച് വന്നപ്പോഴും മികച്ച കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചു. മൂന്ന് വർഷം മാത്രം അഭിനയിച്ച് ഒരു പതിറ്റാണ്ടിലേറെ സിനിമാ രംഗത്ത് നിന്നും മാറി നിന്ന ശേഷം തിരിച്ച് വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ച മറ്റൊരു നടി ബോളിവുഡിൽ പോലും ഇല്ല.
അതേസമയം, എമ്പുരാൻ എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയത്. പ്രിയദർശിനി എന്ന കഥാപാത്രം വൻ ജനശ്രദ്ധ നേടി. സിനിമയിലെ ഏറ്റവും മികച്ച പ്രകടനം മഞ്ജുവിന്റേതാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം നടിക്ക് ലഭിക്കുന്ന ഹിറ്റ് സിനിമയാണ് എമ്പുരാൻ. തുടരെ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു അടുത്ത കാലത്ത് മോളിവുഡിൽ മഞ്ജുവിന്. ഈ പരാതി എമ്പുരാന്റെ വിജയത്തോടെ അവസാനിച്ചു.
ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്ട് ചെയ്തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.