മലയാള സിനിമയിയുടെ ലേഡിസൂപ്പർസ്റ്റാറാണ് മഞ്ജുവാര്യർ. ഒരിടലിവേലയ്ക്ക് ശേഷം തിരിച്ചെത്തിയ നടിയുടെ യാത്ര താൻ ആഗ്രഹിച്ച സ്വപ്നങ്ങൾക്കും ഇഷ്ട്ടങ്ങൾക്കും പിന്നാലെയാണ്. സിനിമകളിൽ സജീവമാണെങ്കിലും ലഭിക്കുന്ന ഇടവേളകളിലെല്ലാം അധിക സമയവും ചിലവഴിക്കുന്നത് ബൈക്ക് റൈഡിനും ലോകം ചുറ്റലിനുമൊക്കെയാണ്.
എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു 23 ലക്ഷം രൂപ വിലവരുന്ന ‘ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചർ ബൈക്കായ ആർ 1250 ജി.എസ്’ എന്ന മോഡൽ മഞ്ജു വാര്യർ സ്വന്തമാക്കിയത്. ഇതിനു പിന്നാലെ നടിയുടെ ബെെക്ക് റെെഡുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ബൈക്ക് റൈഡിങുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളും ലോങ് ഡ്രൈവിന്റെ ആഗ്രഹവും പങ്കുവെക്കുകയാണ് നടി. അടുത്തിടെയാണ് മഞ്ജു തന്റെ ബൈക്കിൽ രാത്രി നഗരം ചുറ്റുന്ന വീഡിയോ പങ്കുവെച്ചത്. അത് വൈറലായി മാറിയിരുന്നു.
മാത്രമല്ല കുറച്ചു നാൾക്ക് മുൻപ് ചെളി പറ്റിയ ബെെക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ” വീഴുന്നു… ചെളിയിൽ പുരളുന്നു… പഠിച്ചുകൊണ്ടേയിരിക്കുന്നു” എന്ന ക്യാപ്ഷനൊപ്പം റെെഡ് ചെയ്ത സുഹൃത്ത് ബിനീഷ് ചന്ദ്രയ്ക്ക് നന്ദിയും അറിയിച്ചുള്ളതായിരുന്നു മഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
എന്നാൽ പുതിയ ബൈക്ക് വാങ്ങിയപ്പോൾ താൻ വീണെന്നും നടി വെളിപ്പടുത്തി. പുതിയ ബൈക്കിൽ ഇതുവരെ ലോങ് ഡ്രൈവ് പോയിട്ടില്ല. അതിനുള്ള ഒരു വൈദഗ്ധ്യം തനിക്ക് ആയിട്ടില്ലെന്നും അതുകൊണ്ട് തന്നെ അടുത്ത പ്രദേശങ്ങളിൽ മാത്രമെ ബൈക്കിൽ യാത്ര ചെയ്തിട്ടുള്ളുവെന്നും മഞ്ജു പറഞ്ഞു. ഇതുകൊണ്ടാണ് തന്നെയാണ് തന്റെ ദേഹത്തും ബൈക്കിലുമൊക്കെ ചെളി പറ്റിയതെന്നും ബൈക്കിൽ നിന്നും വീണിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. നല്ല ഹെവിയും ഭാരവുമുള്ളബൈക്കായതിനാൽ ആത്മവിശ്വാസം വന്നശേഷം ലോങ് ഡ്രൈവ് പോകാൻ ആഗ്രഹമുണ്ടെന്ന് മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.