എന്റെ സ്വന്തം രാജകുമാരി; ആവണിയുടെ പിറന്നാളിന് ആശംസകളുമായി മഞ്ജു വാര്യർ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

മഞ്ജു മാത്രമല്ല ജ്യേഷ്ഠൻ മധു വാര്യരും പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ്. സിനിമയെ ഏറെ സ്നേഹിച്ച മധുവിന് എന്നാൽ നടനായി അധികം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അനുജത്തിക്ക് കൂട്ടായി മധു ഒപ്പം തന്നെയുണ്ട്. മഞ്ജു വിവാഹമോചിതയായ സമയത്തും ഏട്ടന്റെ കൈ പിടിച്ചുകൊണ്ടാണ് മഞ്ജു കോടതി വരാന്തയിൽ നിന്നും പുറത്തേക്ക് എത്തുന്നത്. അന്ന് തൊട്ട് ഇന്നുവരെ മഞ്ജുവിന് ഒപ്പം തന്നെ കുടുംബം ഉണ്ട്. മഞ്ജുവിന് ഒപ്പം അല്ലെങ്കിലും മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ്.

എന്റെ സ്വന്തം രാജകുമാരി എന്നാണ് മഞ്ജു അവണിയെ ചേർത്തുനിർത്തി ഇപ്പോൾ പറയുന്നത്. മഞ്ജുവിന്റെ രാജകുമാരിക്ക് പിറന്നാൾ ദിനമാണ്. ആവണിക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും പങ്കിട്ടാണ് പിറന്നാൾ ആശംസകൾ നേർന്നത്” ആളുകൾ പറയും ഞാൻ ഭയന്കര ക്രേസി ആണെന്ന്. എന്റെ കുടുംബത്തിലെ മറ്റുള്ളവരെ കണ്ടാൽ, അവർക്ക് മനസ്സിലാകും എന്തുകൊണ്ടെന്ന് ഞാൻ അങ്ങനെ ആയതെന്ന് ക്യാപ്‌ഷൻ നൽകി മഞ്ജുവും ആവണിയും ഒപ്പമുള്ള ഒരു ഫൺ വീഡിയോയും ലേഡി സൂപ്പർ സ്റ്റാർ റീ ഷെയർ ചെയ്തിട്ടുണ്ട്. മീനാക്ഷിയും ആവണിയും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നാണ് സൂചന.

മഞ്ജുവിനൊപ്പം മത്സരിച്ച് സൈക്കിളോടിച്ച് തിളങ്ങിയ ആവണിയുടെ വീഡിയോയും വൈറലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഈ വീഡിയോ അന്ന് വൈറലായിരുന്നു. എന്നാൽ മകളായ മീനാക്ഷി കൂടെയില്ലാത്തതിന്റെ വിഷമം മഞ്ജു പുറമെ പ്രകടിപ്പിക്കാറില്ല. സമപ്രായക്കാർ അല്ല ഇരുവരും എങ്കിലും ഇരുവർക്കും ഇടയിലുള്ള ബന്ധം അത്രയും അഗാധമാണ്. ഇരുവരും തമ്മിൽ ഒരേ പ്രായം ആണോ എന്നുള്ള സംശയം ആരാധകർക്ക് ഇടയിൽ ഉണ്ടെങ്കിലും ഏകദേശം പത്തുവയസ്സോളം വ്യത്യാസമാണ് ഇവർക്ക് ഇടയിൽ ഉള്ളത്.

ചേച്ചിയാണ് ആവണിക്ക് അവൾ ഇവരുടെ കുട്ടിക്കാലത്തെ ഒരുമിച്ചായിരുന്നു എന്നാണ് പുള്ളിലെ നാട്ടുകാരിൽ ചിലർ അടുത്തിടെ ചില യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. മാത്രവുമല്ല മഞ്ജു ഇടക്ക് എപ്പോൾ എങ്കിലും മാത്രമാണ് പുള്ളിലേക്ക് വരുന്നതെന്നും വന്നാൽ അമ്പലത്തിൽ ദർശനത്തിനായി എത്തുമെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല കൂടുതൽ സമയവും മഞ്ജുവിന്റെ അമ്മയാണ് വീട്ടിൽ ഉള്ളതെന്നും മഞ്ജു കൊച്ചിയിൽ ആയിരിക്കുമെന്നും നാട്ടുകാർ തന്നെ പറഞ്ഞിരുന്നു. മഞ്ജുവിന്റെ പുള്ളിലെ വീടിന്റെ മുറ്റത്തെ മാവിൻ ചുവട്ടിൽ കുട്ടികൾ കളിക്കുന്നത് പണ്ട് കണ്ടിട്ടുണ്ടെന്നും ദിലീപ് നാട്ടിൽ എത്തുമ്പോൾ വരുന്നതൊക്കെ ഓർമ്മ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നതും അടുത്തിടെ വൈറൽ ആയ വീഡിയോയിൽ കാണാമായിരുന്നു.

മകളെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും മഞ്ജു പ്രതികരിക്കാറില്ല. അത്തരം ചോദ്യങ്ങളില് മൗനമാണ് മറുപടി. മകളും അതുപോലെ തന്നെയാണ്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.

വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി കൂടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു.

വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.

അതേസമയം, എമ്പുരാൻ സൂപ്പർഹിറ്റായ സന്തോഷത്തിലാണ് മഞ്ജു വാര്യർ. പ്രിയദർശിനി എന്ന കഥാപാത്രം വൻ ജനശ്രദ്ധ നേടി. സിനിമയിലെ ഏറ്റവും മികച്ച പ്രകടനം മഞ്ജുവിന്റേതാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം നടിക്ക് ലഭിക്കുന്ന ഹിറ്റ് സിനിമയാണ് എമ്പുരാൻ. തുടരെ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു അടുത്ത കാലത്ത് മോളിവുഡിൽ മഞ്ജുവിന്. ഈ പരാതി എമ്പുരാന്റെ വിജയത്തോടെ അവസാനിച്ചു.

താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ മുമ്പ് പറഞ്ഞിരുന്നത്. പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ. പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിൻറെ മകളായ പ്രിയദർശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള വളരെ എലഗൻറ്‌ ആയിട്ടുള്ള സ്‌ത്രീയാണ്.

പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആൻറണി പെരുമ്പാവൂർ, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.

ലാലേട്ടനോടൊപ്പം ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എൻറെ ഓരോ കഥാപാത്രങ്ങളുടെയും പേരുകൾ എടുത്തുപറയുമ്പോൾ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ.

ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.

എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.

എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.

2004 ൽ ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യറുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ഞാൻ കല്യാണം കഴിക്കുന്ന സമയത്താണ് പഞ്ചാബ് ഹൗസ് റിലീസ് ചെയ്യുന്നത്. അത് ഹിറ്റായ സമയത്തായിരുന്നു എന്റെ കല്യാണം. അതുവരെ ഞാൻ സിനിമയെ വലിയ പ്രാധാന്യത്തോടെ കണ്ടിരുന്നില്ല. കല്യാണം കഴിഞ്ഞതോടെ ഞാൻ സീരിയസ് ആയി. അവൾ അത്ര നല്ല സ്ഥിതിയിൽ നിൽക്കുമ്പോഴാണ് എന്റെ കൂടെ വന്നത്.

അവൾ തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത്. അവൾ വലിയ നടിയാണ്. അവളുടെ ഭർത്താവ് മോശക്കാരനാണെന്ന് ആരെക്കൊണ്ടും പറയിക്കരുതെന്ന് എനിക്ക് വാശിയുണ്ടായിരുന്നുവെന്നും ദിലീപ് പഴയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്.

Vijayasree Vijayasree :