മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മിൽ സെറ്റിൽ വഴക്കായി..?ആർക്കുവേണ്ടി? മഞ്ജുവുമായി സംസാരമുണ്ടായത് ആ കാര്യത്തിൽ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് ദിവ്യ ഉണ്ണി. ദിവ്യ ഉണ്ണിയ്ക്കൊപ്പം തന്നെ മലയാള സിനിമയിൽ ഉയർന്നു വന്ന നടിയാണ് മഞ്ജു വാര്യരും. ഇരുവരും മലയാള സിനിമയിൽ താരറാണിമാരായിരുന്നു.

മാത്രമല്ല ഇരുവരും അഭിനയിക്കുന്ന ഹിത്രങ്ങൾ സൂപ്പർ ഹിറ്റാണ്. ആ കാലഘട്ടത്തിൽ മഞ്ജുവിന് കിട്ടാനിരുന്ന ചിത്രങ്ങൾ ദിവ്യ ഉണ്ണിയ്ക്ക് ലഭിച്ചതായി ലാൽ ജോസ് പറഞ്ഞിരുന്നു. മമ്മുട്ടി ചിത്രം മറവത്തൂർ കനവ് ആയിരുന്നു അത്.

ഇതോടെ മഞ്ജു വാര്യറും ദിവ്യ ഉണ്ണിയും പരസ്പരം മത്സരം ഉണ്ടായിരുന്നോ വഴക്കുണ്ടായിരുന്നോ എന്നിങ്ങനെ ചോദ്യങ്ങളും ഗോസിപ്പുകളും അന്ന് മുതല്‍ തന്നെ ഉയർന്നിർന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് ദിവ്യ ഉണ്ണി.

ആരുമായും മത്സരമൊന്നും ഇല്ലെന്നും അങ്ങനെ ഉണ്ടാകുകയും ഇല്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു. മഞ്ജുവാര്യരുമായി ഡാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സംസാരിക്കുമായിരുന്നു. ഇന്ന് ഡാൻസ് പ്രാക്റ്റീസ്‌ ചെയ്തില്ല എന്ന് പറഞ്ഞാൽ മഞ്ജു പറയും ഞാനും ചെയ്തില്ലെന്ന്. ലൊക്കേഷനിൽ നൃത്തത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അതുമാത്രമാണ് പ്രധാനം വിഷമെന്നാണ് മഞ്ജു വാര്യറുമായി മത്സരം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ദിവ്യ ഉണ്ണി മറുപടി നല്‍കുന്നത്.

Vismaya Venkitesh :