അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു.

ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷം, 1998 ഒക്ടോബർ 20ന് ആണ് ദിലീപും മഞ്ജുവും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ദിലീപുമായുള്ള വിവാഹമോചന ശേഷം അടിമുടി മാറ്റത്തോടെയാണ് മഞ്ജു പ്രത്യക്ഷ്യപ്പെട്ടിട്ടുള്ളത്. പ്രായം 42 ആയെങ്കിലും മഞ്ജു ഇപ്പോഴും 20 ന്റെ ചെറുപ്പത്തിലാണ് എന്നാണ് ആരാധകർ തന്നെ പറയാറുള്ളത്. മമ്മൂട്ടിയെ പോലെ തന്നെ പ്രായം റിവേഴ്സ് ഗീയറിൽ പോകുന്ന നടിയാണ് മഞ്ജുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരോഗ്യകരമായ ജീവിതശൈലി തന്നെയാണ് മഞ്ജുവിന് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നത്. യോഗയും ഡാൻസും തുടങ്ങി ചിട്ടയായ ജീവിതമാണ് മഞ്ജു നയിക്കുന്നത്.

ഇരുവരുടെയെയും മകൾ മീനാക്ഷി അച്ഛനൊപ്പം കഴിയാനാണ് ഇഷ്ടപ്പെട്ടത്. പിന്നീട് ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ, മകളുടെ തീരുമാനത്തെ അനുകൂലിച്ച്, ഒരു തുറന്ന കത്തുമായി മഞ്ജു വാര്യർ എത്തിയിരുന്നു. ദിലീപുമായി വേർപിരിഞ്ഞതിന് ശേഷം, മഞ്ജു വാര്യർ തൃശ്ശൂരിലെ തന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ മകൾ മീനാക്ഷി, അച്ഛനായ ദിലീപിനൊപ്പം, നടന്റെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. ഇത് പല ഗോസിപ്പുകൾക്കും കാരണമായി. മഞ്ജു വാര്യർ സിനിമയിൽ ശ്രദ്ധ ചെലുത്താനായി മകളെ അച്ഛനൊപ്പം വിട്ടുവെന്ന് ദിലീപ് ആരാധകർ ആരോപിക്കുകയും, നടിയ്ക്ക് കടുത്ത വിമർശനം ഏറ്റ് വാങ്ങേണ്ടിയും വന്നിരുന്നു.

എന്നാൽ, മഞ്ജുവിന്റെ ആരാധകർ, അമ്മയെ തള്ളിക്കളഞ്ഞതിന് മീനാക്ഷിയെയും, മകളെ തട്ടിയെടുത്തതിന് ദിലീപിനെയും കടുത്ത ഭാഷയിൽ വിമർശിച്ചു. എന്നാൽ അധികം വൈകാതെ, എല്ലാ കിംവദന്തികൾക്കും മറുപടി പറയുന്ന ഒരു തുറന്ന കത്തുമായി മഞ്ജു വാര്യർ എത്തി. തന്റെ മകളെ കസ്റ്റഡി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ ഉദ്ദേശമില്ലെന്ന് തുറന്നു പറഞ്ഞ നടി, മീനാക്ഷിയെ ഏൽപ്പിച്ചത് ഏറ്റവും സുരക്ഷിതമായ കാരങ്ങളിലാണെന്നും കൂട്ടിച്ചേർത്തിരുന്നു.

ഇപ്പോഴിതാ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മീനൂട്ടിക്ക് (മീനാക്ഷിക്ക്) അവളുടെ അച്ഛനോട് എത്രമാത്രം സ്നേഹമുണ്ടെന്ന് എനിക്ക് മറ്റാരെക്കാളും നന്നായി അറിയാം. ദിലീപേട്ടനോടൊപ്പം അവൾ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. അവളോടൊപ്പം എന്നും ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാവും എന്നാണ് മഞ്ജു വാര്യർ അന്ന് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നത്.

ഇന്ന്, തന്റെ എം.ബി.ബി.എസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ താര പുത്രി തന്റെ മെഡിക്കൽ കരിയർ തുടങ്ങുമ്പോഴും, കൂടെയുള്ളത് അച്ഛനും, രണ്ടാനമ്മ കാവ്യ മാധവനാണ്. മീനാക്ഷി ഡോക്ടർ ആയതിന്റെ സന്തോഷം ദിലീപ് പങ്കുവച്ച സമയത്ത്, മകൾ മഞ്ജു വാര്യരെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയത് സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. എന്നാൽ അധികം വൈകാതെ, മീനാക്ഷി അമ്മയെ അൺഫോളോ ചെയ്തു. പക്ഷെ മഞ്ജു വാര്യർ മകളെ ഫോളൊ ചെയ്യുന്നുണ്ട്. പിന്നീട്, മഞ്ജു വാര്യരുടെ അച്ഛൻ മാധവ വാര്യർ അന്തരിച്ചപ്പോൾ അമ്മയുടെ തൃശ്ശൂരുള്ള വീട്ടിലേക്ക് മീനാക്ഷി ദിലീപിനൊപ്പം എത്തിയിരുന്നു.

എന്തായാലും, മഞ്ജുവിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് ദിലീപിനൊപ്പം എന്നും ഉറച്ചു നിൽക്കുകയായിരുന്നു മീനാക്ഷി. ഒരുപാട് വർഷത്തെ ഗോസിപ്പുകൾ സത്യമാക്കിക്കൊണ്ട് ദിലീപ് നടി കാവ്യ മാധവനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിയപ്പോഴും, മകളുടെ പിന്തുണ ആ തീരുമാനത്തിന് ഉണ്ടായിരുന്നു. അതിനു മുൻപ് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്നെ മറ്റൊരു വിവാഹം കഴിക്കാൻ ഏറ്റവും നിർബന്ധിച്ചത് മകളാണെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു.

പിന്നീട് നടിയെ ആക്രമിച്ച കേസിൽ നടൻ അറസ്റ്റിലായപ്പോഴും, മകൾ മീനാക്ഷി അച്ഛനൊപ്പം തന്നെയായിരുന്നു. ഒരു അഭിമുഖത്തിൽ, തനിക്കും കാവ്യയ്ക്കും ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്ന് പേരിട്ടത് മീനാക്ഷിയാണെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. മഞ്ജുവോ ദിലീപോ ഒരിക്കൽ പോലും തങ്ങളുടെ സ്വകാര്യതയെ പൊതു സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടിയിട്ടില്ല. പരസ്പര സമ്മതത്തോടെയാണ് വേർപിരിഞ്ഞതെന്നും ആരും ആ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നും മഞ്ജു മുൻപേ തുറന്നു പറഞ്ഞിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്, അവർ എപ്പോഴും എല്ലായ്‌പ്പോഴും എന്റെ കൂടെ നിന്നിട്ടുണ്ട്, അവർ ഒരിക്കലും എല്ലാ വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് കാരണമായിട്ടില്ല.

അതേസമയം, വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ച കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്.

മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും ദിലീപ് പറഞ്ഞിരുന്നു. ‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല.

പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിരുന്നു. 1998ലായിരുന്നു മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് പോയത്. ദിലീപുമായുള്ള വേർപിരിയലിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ പറയാനും കേൾക്കാനും വേദനിക്കുന്ന ഉത്തരമാണെങ്കിൽ അത് പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്.

മീനാക്ഷിയും അമ്മ മഞ്ജു വാര്യരും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. കുറച്ച് നാളുകൾക്ക് മുമ്പ്, നടൻ പൃഥ്വിരാജിന്റെ വിവാഹത്തിന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി എത്തിയ പഴയകാല ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലായിരുന്നു. വലുതായപ്പോൾ അമ്മയും മകളും ഒന്നിച്ചില്ലെങ്കിലും ചെറുപ്പത്തിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോളും ആരാധകർ ആഘോഷമാക്കാറുണ്ട്. ‌കുട്ടി ഉടുപ്പിൽ സുന്ദരി ആയി മീനാക്ഷി എത്തിയപ്പോൾ സൽവാർ ആണ് മഞ്ജു ധരിച്ചത്. ഏറ്റവും സിംപിൾ ലുക്കിലാണ് ദിലീപും വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയത്. പിന്നീട് നടന്ന താര വിവാഹങ്ങളിൽ ഇവർ മൂന്നുപേരും എത്തിയത് വിരളമായകാഴ്ച ആയിരുന്നു.

ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ പിറന്നാൾ ആശംസകളോ ഒന്നും തന്നെ പരസ്യമായി പങ്കുവെയക്കാറില്ലായിരുന്നു. ഇതാണ് അമ്മയും മകളും സ്വരചേരച്ചയിലല്ല എന്ന തരത്തിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ കോടുമ്പിരികൊണ്ടിരുന്നപ്പോഴും മീനാക്ഷിയോ മഞ്ജുവോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ഇവർക്ക്ഒരു മകളുണ്ട്. മഹാലക്ഷ്മിയെന്നാണ് പേര്. മഹാലക്ഷ്മിയുടെ വിശേഷങ്ങളും വൈറലാകാറുണ്ട്.

ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്.

അതേസമയം, തന്റെ ഇടവേളയെ കുറിച്ചും മഞ്ജു അടുത്തിടെ സംസാരിച്ചിരുന്നു. ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി. മഞ്ജു വാര്യർ സിനിമാ രംഗത്ത് നിന്നും വിട്ട് നിന്ന കാലത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടും അന്ന് സംസാരിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ മഞ്ജുവിന്റേത് വലിയ ഇടവേളയായിരുന്നു. പക്ഷെ എനിക്കതൊരു ഗ്യാപ്പായി തോന്നിയിട്ടില്ല.

ഒന്ന് മഞ്ജുവൊന്നും നഷ്ടപ്പെടുത്തിയിട്ടില്ല. മഞ്ജു ദുഖകരമായ കാലഘട്ടത്തിലൂടെ കടന്ന് പോയെന്ന് ആളുകൾ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. മഞ്ജു സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം നിർത്തിയത്. ഞാനഭിനയിക്കുന്നില്ലെന്ന് മഞ്ജു തീരുമാനിക്കുകയായിരുന്നു. ഒരു നിലയ്ക്ക് അന്ന് മഞ്ജു സന്തോഷിച്ചിട്ടേയുണ്ടാകൂ.

കാരണം ഡാൻസ് പ്രാക്ടിസിനൊക്കെ മ‍ഞ്ജുവിന് മടിയായിരുന്നെന്ന് അമ്മ പറയുമായിരുന്നെന്നും സത്യൻ അന്തിക്കാട് തമാശയോടെ പറഞ്ഞു. മഞ്ജുവിന്റെ ജീവിതത്തിലേത് വേദനാജനകമായ അധ്യായമായിരുന്നു. അതും എന്നും എപ്പോഴും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സത്യൻ അന്തിക്കാടും അന്ന് വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :