മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
അതേസമയം ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മഞ്ജു പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. 46 വയസ്സ്, 25 കാരിയുടെ അമ്മയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. മഞ്ജു വാര്യരുടെ ലുക്ക് കണ്ടാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ ആര്‍ക്കും പ്രയാസമാവുന്ന തരത്തിലാണ് നടിയുടെ മാറ്റം. മാത്രമല്ല വര്‍ഷം കഴിയുന്തോറും പ്രായം കുറയുന്ന എന്തോ അപൂര്‍വ്വ രോഗമാണ് മഞ്ജുവിന് എന്നാണ് ചിത്രത്തിന് താഴെയായി വരുന്ന അധിക കമന്റുകളും.
എന്നാൽ വളരെ കാഷ്വലായ ഒരു ദിവസം, വെറുതേ ഇരുന്ന് റിലാക്‌സ് ചെയ്യുന്ന ചിത്രങ്ങളാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ”ചിലപ്പോള്‍ നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രൊഡക്ടീവായ കാര്യം വിശ്രമിക്കുക എന്നതാണ്” എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ഈ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. വിശ്രമിക്കുക, ശാന്തമാകുക, കോഫി, കൗച്ച് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
പക്ഷേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ചുമ്മാതിരിക്കുമ്പോഴും ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക് എന്നാണ് ആരാധകരുടെ സംസാര വിഷയം. വെറുതേ കാഷ്വലായി ഇരിക്കുന്ന ഈ ചിത്രങ്ങള്‍ക്കും എന്ത് ഭംഗിയാണ്, എന്ത് പോസിറ്റീവായ ചിരിയാണ് മഞ്ജുവിന്റെ മുഖത്ത്, കേരളത്തിൽ മമ്മുട്ടി കഴിഞ്ഞാൽ മഞ്ജു തന്നെ ലുക്കിൽ താരം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.