മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ ഇനിയൊരു അവസരം വന്നാല്‍ അഭിനയിക്കുമോ എന്നായിരുന്നു ദിലീപിനോട് ചോദിച്ചത്.
ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവാണ്, മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണ് എങ്കില്‍ അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു ദിലീപിന്റെ ഉത്തരം. മാത്രമല്ല താനും മഞ്ജുവും തമ്മില്‍ അതിനുള്ള ശത്രുത ഒന്നും ഇല്ലല്ലോയെന്നും അങ്ങനെ ഒരു സിനിമ വരട്ടെ, അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു ദിലീപ് അന്ന് നൽകിയ മറുപടി.
പിന്നാലെ ഇതേ ചോദ്യം മഞ്ജുവിലേക്കും ഒരു അഭിമുഖത്തിൽ എത്തി. ദിലീപനൊപ്പം വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടിയാണ് ഇന്ന് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ‘കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ദിലീപേട്ടന്‍ പറഞ്ഞു, ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍…’ എന്ന് അവതാരകൻ ചോദ്യം ചോദിക്കും മുൻപേ മഞ്ജു അയാളെ തടഞ്ഞു. ‘വേണ്ട സാരമില്ല, അതേ കുറിച്ച് സംസാരിക്കേണ്ട’ എന്നായിരുന്നു നേര്‍ത്ത ഒരു ചിരിയോടെ മഞ്ജു പറഞ്ഞത്.
അതേസമയം തന്നെ താൻ പ്രൈവസി കാത്ത് സൂക്ഷിക്കുന്ന ഒരാളാണെന്നും സ്വകാര്യമായ കാര്യങ്ങള്‍ എല്ലായിടത്തും പറയണം എന്ന നിര്‍ബന്ധമില്ലെന്നും മഞ്ജു പറയുന്നുണ്ട്. മാത്രവുമല്ല പറയേണ്ട കാര്യങ്ങള്‍ പറയേണ്ടയിടത്ത് കൃത്യമായി പറയാറുമുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നത്. ഇതോടെ ഈ മറുപടിയാണ് മഞ്ജുവിന്റെ കരുത്ത്, മഞ്ജുവിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടുന്നത് ഇതുകൊണ്ടാണ് എന്നൊക്കെ ആ വീഡിയോയ്ക്ക് താഴെ കമന്റുകള്‍.