മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവതത്തിൽ ചെറുതും വലുതുമായ, എന്നും ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്.
ഒരിടവേളക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടി ഇപ്പോൾ തമിഴ് സിനിമയിലും സജീവമാകുകയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിക്കുന്ന മഞ്ജു വാര്യർക്ക് ഇന്ന് നാൽപ്പത്തിയാറാം പിറന്നാൾ ആണ്.
സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്.
ഇപ്പോഴിതാ മഞ്ജുവിന്റെ പഴയ ഒരു ചിത്രമാണ് വൈറലാകുന്നത്. മാത്രമല്ല ദിലീപിന്റെ സിനിമയുടെ പൂജയിൽ പങ്കെടുക്കാൻ എത്തിയ മഞ്ജു വാര്യരുടെ പഴയ ഫോട്ടോകളാണ് ഇത്. 2005- ഇൽ ജോഷിയുടെ സിനിമയുടെ പൂജ സമയത്തു എടുത്ത മഞ്ജു വാരിയരുടെ കുറച്ചു ഫോട്ടോകളാണെന്നാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ വ്യക്തമാക്കുന്നത്. ജയപ്രകാശ് പയ്യന്നൂരാണ് തന്റെ ശേഖരത്തിലുള്ള മഞ്ജുവിന്റെ പഴയ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
അതേസമയം ഏത് സിനിമയുടെ സെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും ലയൺ അല്ലെങ്കിൽ ജൂലൈ 4 ഇതിൽ ഏതെങ്കിലും ഒരു സിനിമയാകാനാണ് സാധ്യത എന്നാണ് ആരാധകരുടെ കമന്റുകൾ. എന്നാൽ ചിത്രങ്ങളിൽ യാതൊരു ആഢംബരങ്ങളുമില്ലാത്ത ഒരു തനിനാടൻ ഭാര്യയായിരുന്നു മഞ്ജു അന്ന് എന്നത് ഫോട്ടോകളിൽ നിന്നും വ്യക്തമാണ്.
മഞ്ജുവിന്റെ വേഷവും ഇതിൽ അതിഗംഭീരമാണ്. വീതിയിൽ ഗോൾഡൺ ബോഡറുള്ള കേരള സാരിയ്ക്ക് വൈൻ നിറത്തിലുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ് താരം ധരിച്ചിരുന്നത്. കൂടാതെ ആഭരണങ്ങൾ കൂടുതൽ ഉപയോഗിക്കാതെ കഴുത്തിൽ കരിമണി മാലയും ബ്ലൗസിന് മാച്ചാകുന്ന ഒരു പേളിന്റെ മാലയും പേൾ മാലയുമായി ചേരുന്ന കമ്മലും കയ്യിൽ ഫാൻസി വളകളും അണിഞ്ഞാണ് എത്തിയത്. മഞ്ജുവിന്റെ ഭംഗിയാർന്ന ആ നീളൻ മുടി വിടർത്തിയിട്ട് നെറുകയിൽ നിറയെ സിന്ദൂരവും അണിഞ്ഞ് പൊട്ടിച്ചിരിച്ച് നിൽക്കുന്ന മഞ്ജുവാണ് ഫോട്ടോയിലുള്ളത്. പതിവുപോലെ ഒരു തരത്തിലുള്ള മേക്കപ്പും ഇല്ലാതെ തന്നെ ഫോട്ടോകളിൽ എല്ലാം അതീവ സുന്ദരിയായിരുന്നു താരം.
എന്നാൽ ആരധകർ പറയുന്നത് ഇന്നത്തെ മഞ്ജുവിന്റെ മുഖത്തിന് ഈ നിഷ്കളങ്കമായ ഭാവം ഉണ്ടോയെന്ന് സംശയമുണ്ടെന്നാണ്. ഇന്ന് മഞ്ജുവിന്റേ മുഖം അനുഭവങ്ങൾ കൊണ്ട് അത് ശക്തമായ മുഖമായി മാറി എന്നാണ് വൈറലാകുന്ന ഫോട്ടോകൾക്ക് വന്ന കമന്റുകൾ. ആ സമയത്ത് മീനാക്ഷിക്ക് ജന്മം നൽകിയ ശേഷമുള്ള സമയമായിരുന്നതുകൊണ്ട് തന്നെ തടിച്ച ശരീരമായിരുന്നു അന്ന് മഞ്ജുവിന്.
രണ്ടാം വരവിൽ മലയാളവും കടന്ന് തമിഴകത്ത് സജീവ സാന്നിധ്യമാവുകയാണ് മഞ്ജു വാര്യർ. വിവാഹ ശേഷം സിനിമയിൽ നിന്ന് മഞ്ജു വാര്യർ ദീർഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവിൽ 2014ൽ പുറത്തിറങ്ങിയ ‘ഹൗ ഓൾഡ് ആർയു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.