മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു വാരിയർ. 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവാര്യര്‍ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മലയാളികളെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഇപ്പോൾ ഇതാ മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നീല നിറത്തിലുള്ള ഗൗുണും ഓവര്‍കോട്ടും അണിഞ്ഞുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്
മഞ്ജുവിനെ ഇത്രയും സുന്ദരിയാക്കിയതിന് പിന്നിൽ അടുത്ത സുഹൃത്തായ പൂർണ്ണിമ ഇന്ദ്രജിത്താണ്. പൂർണ്ണിമയുടെ പ്രണയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണിത്. പ്രാണയുടെ പേജിലൂടെയായിരുന്നു പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഇക്കുറി വനിതയുടെ കവർ പേജിൽ വനിതാ അവാർഡ് കയ്യിൽ പിടിച്ച കൊണ്ട് മഞ്ജുവും മോഹൻലാലുമാണുള്ളത്
കഴിഞ്ഞ ദിവസം ഒരു ഉദ്ഘാനടത്തിനെത്തിയ മഞ്ജു ആളുകള്‍ക്കിടയില്‍ നില്‍ക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു . പുതിയ ഓരോ ചിത്രങ്ങള്‍ വരുന്നതിന് അനുസരിച്ച് നടി കൂടുതല്‍ ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
അതെ സമയം ബ്രഹ്മാണ്ഡ ചിത്രമടക്കം മഞ്ജു വാര്യരുടേതായി ഇനി വരാനിരിക്കുന്നതെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതുമാണ്.
manju