‘നിങ്ങൾക്ക് എന്നെ ശരിക്ക് മനസ്സിലായിട്ടില്ല’ ; മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത്? നടിയുടെ കടുത്ത നീക്കം! നെഞ്ചിടിപ്പിൽ അവർ

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. നടിയുടെ ഇന്നത്തെ ജീവിതം ഇന്ന് എല്ലാവർക്കും മാതൃകയാണ്. അതിനാൽ തന്നെ അത്തരത്തെ നിരവധിപേർക്ക് ഇഷ്ടവുമാണ്. എന്നാൽ ഒരുപാട് നെഗറ്റീവ് കമന്റുകളും, വിമര്‍ശനങ്ങളും നേരിട്ട നടിയാണ് മഞ്ജു വാര്യര്‍.

രജിനികാന്ത് നായകനായ വേട്ടയ്യന്‍ ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നല്‍കിയ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

ഒരാള് പോലും വെറുക്കാത്ത ഒട്ടും നെഗറ്റീവില്ലാത്ത നടിയാണ് മഞ്ജു എന്നാണ് അവതാരകന്‍ വിശേഷിപ്പിച്ചത്. .എന്നാൽ അതിന് മഞ്ജു നല്‍കിയ മറുപടിയാണ് ചർച്ചയായത്. തന്റെ സ്വതസിദ്ധമായ സ്റ്റൈലില്‍ ഒന്ന് ചിരിച്ചതിന് ശേഷം മഞ്ജു പറഞ്ഞത് ഇങ്ങനെയാണ്.

”അത് നിങ്ങള്‍ക്ക് ശരിക്ക് അറിയാത്തത് കൊണ്ടാണ്’ എന്ന്. നെഗറ്റീവ് ഉണ്ട്, നെഗറ്റീവ് പറയുന്നവരുണ്ട്. തന്നെക്കുറിച്ച് യാതൊരു നെഗറ്റീവും ഇല്ല എന്ന് താൻ പറഞ്ഞാല്‍, അത് കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാവുമെന്നും സത്യത്തെ മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്നും നടി പറയുന്നു.

മാത്രമല്ല ഈ ഒരു ഇന്റസ്ട്രിയില്‍ നിലനില്‍ക്കുമ്പോള്‍ അതാരായാലും പോസിറ്റീവ് പറയുന്നവരും ഉണ്ടവും, നെഗറ്റീവ് പറയുന്നവരും ഉണ്ടാവുമെന്നും അതെല്ലാം തനിക്കിപ്പോള്‍ ശീലമായെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Vismaya Venkitesh :