മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
മഞ്ജു ഞെട്ടിച്ചത് തന്റെ അഭിനയം കൊണ്ട് മാത്രമല്ല ലുക്ക് കൊണ്ടുകൂടിയാണ്. ഓരോ വർഷം കഴിയുന്തോറും മഞ്ജുവിന്റെ പ്രായം റിവേഴ്സ് ഗീയറിലാണോ എന്ന് സംശയിച്ചുപോകുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതുമാത്രമല്ല പൊതുപരിപാടികളിൽ മഞ്ജു ധരിക്കുന്ന വേഷങ്ങളും ഇതിനൊപ്പം ചർച്ചയാകാറുണ്ട്.
സഹതാരങ്ങൾ ആഡംബരത്തിൽ മുങ്ങുമ്പോൾ തന്റെ സിമ്പിൾ ലുക്ക് കൊണ്ടാണ് മഞ്ജു ഞെട്ടിക്കാറുള്ളത്. ഇപ്പോഴിതാ മഞ്ജുവിന്റെ ഈ സിമ്പിൾ ലുക്കിനെ കുറിച്ചുളള സുഹൃത്തും നടനുമായ രമേഷ് പിഷാരടിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്.
ഒരു ചാനൽ പരിപാടിയുടെ വിഷു സ്പെഷ്യൽ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി. വേദിയിൽ മഞ്ജു വാര്യരും ഉണ്ട്. മഞ്ജു വാര്യർ ഇടക്ക് സിനിമക്ക് വരും. മാസ്കും ഇട്ട് ചുമ്മാ ഒരു ബനിയനുമിട്ടായിരിക്കും വരിക. തിരക്കിനിടയിൽ പെട്ടാൽ മഞ്ജുവിനെ ചിലപ്പോൾ കണ്ണിൽ പെടില്ല. നൂണ്ട് നൂണ്ട് കയറി പോകും. ഡൽഹിയിൽ വന്നപ്പോൾ അവിടെയുള്ള സരോജനി മാർക്കറ്റ് എന്ന സ്ഥലത്ത് പോയി.അവിടെ പോയി 400 രൂപയുള്ള ഒരു ടോപ്പ് മഞ്ജു വാങ്ങിച്ചു. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് തോന്നുന്നത്.
എന്നാൽ ഇതൊക്കെ നമ്മൾ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ മറക്കുമല്ലോ, എന്നിട്ട് എന്റെയൊരു പരിപാടിക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും പ്രതിഫലമുള്ള പരിപാടിയാണത് ആ 400 രൂപയുടെ ടോപ്പും ഇട്ട് വന്ന് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്’, ചിരിച്ചുകൊണ്ട് പിഷാരടി പറഞ്ഞു. എന്നാൽ അതിനെന്താണെന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. ഇടുമ്പോൾ നന്നായാൽ പോരെ വിലയൊക്കെ ആരാണ് നോക്കുന്നത് എന്നും മഞ്ജു പറഞ്ഞു.
ഇക്കാലയളവിനിടെ സാമ്പത്തികപരമായി മഞ്ജു വാര്യർക്കുണ്ടായ വളർച്ചയും എടുത്ത് പറയേണ്ടതാണ്. വിലപിടിപ്പുള്ള നായികമാരിൽ ഒരാളായ മഞ്ജു വാര്യർ പടി പടിയായാണ് സാമ്പത്തികമായി വളർന്നത്. 140 കോടിക്ക് മുകളിൽ ആസ്തി മഞ്ജു വാര്യർക്ക് ഇന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം.