പ്രിയപ്പെട്ടവർക്കൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യർ; തവിട്ട് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായി നടി

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.

ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

അതുപോലെ കഴിഞ്ഞ ദിവസം വിഷു ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ടവർക്കൊപ്പമായിരുന്നു മഞ്ജു വാര്യരുടെ വിഷു ആഘോഷം. തവിട്ട് നിറത്തിലുള്ള സാരി ധരിച്ച് സിംപിൾ ലുക്കിലാണ് മഞ്ജുവിനെ ഫോട്ടോകളിൽ കാണുന്നത്. അമ്മയും സഹോദരൻ മധു വാര്യരുടെ ഭാര്യയും മകളും വളർത്ത് നായയും ഒപ്പമുണ്ട്.

നിരവധി പേർ മഞ്ജുവിനും കുടുംബത്തിനും വിഷു ആശംസകൾ അറിയിച്ചു. അടുത്ത കാലത്തായി മഞ്ജുവിന്റെ ഭംഗി കൂടിയിട്ടുണ്ടെന്നാണ് കമന്റുകൾ. ആഘോഷങ്ങളിലൊന്നും മഞ്ജുവിനൊപ്പം മകൾ മീനാക്ഷിയെ കാണാറില്ല. എന്നാൽ ഇക്കാരണത്താൽ നടി ദുഖിച്ചിരിക്കുന്നില്ല. തന്റേതായ സന്തോഷങ്ങൾ കണ്ടെത്തുന്നു. സന്തോഷം നിങ്ങളുടെ ചോയ്സ് ആണെന്നാണ് കഴിഞ്ഞ ദിവസം നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇത് മീനാക്ഷിയെ കുറിച്ചെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഓണവും വിഷവും പിറന്നാളുമെല്ലാം അച്ഛൻ ദിലീപിനൊപ്പമാണ് മീനാക്ഷി ആഘോഷിക്കാറുള്ളത്. ഒരിക്കൽ മഞ്ജു വാര്യരെക്കുറിച്ച് നടൻ മണിയൻ പിള്ള രാജു സംസാരിച്ചിട്ടുണ്ട്. താൻ ഓണക്കോടി നൽകിയപ്പോൾ മഞ്ജു വാര്യർ വിതുമ്പലോടെ സംസാരിച്ചു എന്നാണ് മണിയൻ പിള്ള രാജു അന്ന് പറഞ്ഞത്.

മഞ്ജു എന്റെ പാവാട എന്ന സിനിമയിൽ അഭിനയിച്ചു. തമിഴ്നാട്ടിലെ ഏതോ ലൊക്കേഷനിൽ നിന്നും രാത്രി വണ്ടിയോടിച്ചാണ് മഞ്ജു പാവാടയുടെ ലൊക്കേഷനിൽ എത്തിയത്. ആ സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ആ വർഷം ഓണത്തിന് ഞാൻ ഡ്രസ് എടുത്ത് കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. എനിക്ക് ആരും ഓണക്കോടി വാങ്ങി തരാറില്ല എന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞു. അന്ന് തൊട്ട് മുടങ്ങാതെ താൻ ഓണക്കോടി മഞ്ജുവിന് നൽകാറുണ്ടെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കിയിരുന്നു.

വിവാഹമോചിതയാ സമയത്തും ഏട്ടൻ മധു വാര്യരുടെ കൈ പിടിച്ചുകൊണ്ടാണ് മഞ്ജു കോടതി വരാന്തയിൽ നിന്നും പുറത്തേക്ക് എത്തുന്നത്. അന്ന് തൊട്ട് ഇന്നുവരെ മഞ്ജുവിന് ഒപ്പം തന്നെ കുടുംബം ഉണ്ട്. മഞ്ജുവിന് ഒപ്പം അല്ലെങ്കിലും മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ്. ആവണിയ്ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങൾ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു.

അമ്മയ്ക്കും നാത്തൂനും ആവണിക്കുമൊപ്പമുള്ള മഞ്ജുവിന്റെ ഫോട്ടോ മുൻപ് വൈറലായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആവണിക്ക് അരികിലേക്ക് മഞ്ജു എത്താറുണ്ട്. ലോക് ഡൗൺ കാലത്ത് ഞങ്ങളെല്ലാം ഒന്നിച്ചായിരുന്നു. കാലങ്ങൾക്ക് ശേഷമായിരുന്നു അമ്മയ്ക്ക് മകളെയും മകനെയും അടുത്ത് കിട്ടിയത്. ആവണിയും ആ നിമിഷങ്ങൾ ആഘോഷമാക്കിയിരുന്നു.

മഞ്ജുവിനൊപ്പം മത്സരിച്ച് സൈക്കിളോടിച്ചായിരുന്നു ആവണി തിളങ്ങിയത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ അന്ന് വൈറലായിരുന്നു. മകളായ മീനാക്ഷി കൂടെയില്ലാത്തതിന്റെ വിഷമം മഞ്ജു പുറമെ പ്രകടിപ്പിക്കാറില്ല. സമപ്രായക്കാർ അല്ല ഇരുവരും എങ്കിലും ഇരുവർക്കും ഇടയിലുള്ള ബന്ധം അത്രയും അഗാധമാണ്. ഇരുവരും തമ്മിൽ ഒരേ പ്രായം ആണോ എന്നുള്ള സംശയം ആരാധകർക്ക് ഇടയിൽ ഉണ്ടെങ്കിലും ഏകദേശം പത്തുവയസ്സോളം വ്യത്യാസമാണ് ഇവർക്ക് ഇടയിൽ ഉള്ളത്.

വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി കൂടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു.

വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.

അതേസമയം, എമ്പുരാൻ സൂപ്പർഹിറ്റായ സന്തോഷത്തിലാണ് മഞ്ജു വാര്യർ. പ്രിയദർശിനി എന്ന കഥാപാത്രം വൻ ജനശ്രദ്ധ നേടി. സിനിമയിലെ ഏറ്റവും മികച്ച പ്രകടനം മഞ്ജുവിന്റേതാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിന് ശേഷം നടിക്ക് ലഭിക്കുന്ന ഹിറ്റ് സിനിമയാണ് എമ്പുരാൻ. തുടരെ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു അടുത്ത കാലത്ത് മോളിവുഡിൽ മഞ്ജുവിന്. ഈ പരാതി എമ്പുരാന്റെ വിജയത്തോടെ അവസാനിച്ചു.

താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ മുമ്പ് പറഞ്ഞിരുന്നത്. പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ. പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിൻറെ മകളായ പ്രിയദർശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള വളരെ എലഗൻറ്‌ ആയിട്ടുള്ള സ്‌ത്രീയാണ്.

പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആൻറണി പെരുമ്പാവൂർ, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.

ലാലേട്ടനോടൊപ്പം ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എൻറെ ഓരോ കഥാപാത്രങ്ങളുടെയും പേരുകൾ എടുത്തുപറയുമ്പോൾ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ.

ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.

എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.

എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.

എന്തൊരു പെർഫെക്ട് കഥാപാത്രമാണ്. നിങ്ങളെപ്പോലെ ഈ കഥാപാത്രത്തെ മനോഹരമാക്കാൻ സാധിക്കുന്ന മറ്റൊരാളില്ല. നിങ്ങൾ അസാധ്യമാം വിധം കരുത്തയായിരുന്നു. മലയാളത്തിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് സിനിമകളെല്ലാം നല്ലതായിരുന്നു. പക്ഷെ ഇത് പഴയ മഞ്ജു വാര്യർ കഥാപാത്രങ്ങളുടെ സത്ത തിരികെ കൊണ്ടു വന്നു. കണ്ണെഴുതി പൊട്ടും തൊട്ട് പോലെയായിരുന്നു. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുവെന്നാണ് ചിലർ പറഞ്ഞിരുന്നത്.

മലയാളം കണ്ട ഏറ്റവും വലിയ താരം നായകനായ പുതിയ സിനിമയിലും പ്രിയദർശിനി രാംദാസ് എന്ന വേഷത്തെ അത്യുജ്വലം ആക്കികൊണ്ട് ഒരിക്കൽ കൂടി അവർ കാഴ്ചകാരുടെ കയ്യടികൾ ഏറ്റു വാങ്ങുകയാണ്. കൂടെ നിൽക്കുന്നവർക്ക് വേണ്ടിയും, സ്നേഹിക്കുന്നവർക്കും വേണ്ടിയും വിട്ടു വീഴ്ചകളേറെ ചെയ്തു ഒടുവിൽ ആർക്കും വേണ്ടാതെ, എവിടെയും എത്താതെ, പുറംതള്ള പെട്ടു പോയി, ഭാവിയെകുറിച്ച് പ്രതീക്ഷകളേതുമില്ലാതെ ഭൂതകാലത്തിന്റെ നിറമുള്ള ഓർമകളെ തഴുകി കാലം കഴിക്കുന്ന ഒരുപാട് പേരേ അടുത്തറിഞ്ഞിട്ടുള്ളത് കൊണ്ടാകാം. എല്ലാം അവസാനിച്ചു എന്നിടത്തു നിന്നും അവിശ്വസനീയമായി തിരികെ വന്നു മോളിവുഡ് കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്ന സിനിമയിൽ വിജയത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി തന്റെ പേരിനെയും അടയാളപ്പെടുത്തുന്ന അവരെ കാണുമ്പോൾ ഒരുപാട് സന്തോഷം എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

Vijayasree Vijayasree :