ഈ 15 വർഷത്തെ സിനിമാ അഭിനയത്തിൽ ആദ്യമായി ഒരു സംവിധായകനെ ഭയപ്പെട്ടു, ആ വാക്ക് പഠിച്ചത് പൃഥ്വിരാജിൽ നിന്ന്; മഞ്ജു വാര്യർ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാൻ ആണ് ഒരു ചിത്രം. ഈ വർഷം അവസാനത്തോടെ ഈ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ലൂസിഫർ സെറ്റിൽ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് മഞ്ജു വാര്യർ. പൃഥ്വിരാജിൽ നിന്നാണ് താനൊരു പുതിയ വാക്ക് പഠിച്ചതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

ഈ 15 വർഷത്തെ സിനിമാ അഭിനയത്തിൽ ആദ്യമായി ഒരു സംവിധായകനെ ഭയപ്പെട്ടുവെന്ന് ഒരിക്കൽ മഞ്ജു പറഞ്ഞിരുന്നു. അതായത് ലൂസിഫറിന്റെ സെറ്റിൽ വെച്ച് പൃഥ്വിരാജ് ഒരു ഇം​ഗ്ലീഷ് വാക്ക് പറഞ്ഞു. പെട്ടെന്ന് അതിന്റെ അർത്ഥം എനിക്ക് മനസിലായില്ല. ഇൻക്രഡുലസ് ആയുള്ള റിയാക്ഷൻ ആയിരിക്കണമെന്ന് രാജു പറഞ്ഞു. പെട്ടെന്ന് ഞാൻ സ്റ്റക്ക് ആയി പോയി. ഞാൻ ചോദിച്ചു അതിന്റെ അർത്ഥം എന്താണെന്ന്. ഹെൽപ്ലെസ് എന്നായിരുന്നു അതിന്റെ അർത്ഥം. അങ്ങനെ ഒരു പുതിയ വാക്ക് പഠിക്കാൻ പറ്റി. പൃഥ്വിരാജിന് നന്ദി എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.

സാഹസിക രം​ഗങ്ങളെല്ലാം ഷൂട്ട് ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരമാണ് മഞ്ജു വാര്യർ. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അത്തരം സിനിമകളുടെ ഭാ​ഗമാവാൻ മഞ്ജു തയ്യാറുമാണ്. ദി പ്രീസ്റ്റ്, ജാക്ക് ആൻ്ഡ് ജിൽ, തുനിവ് എന്നീ സിനിമകളിൽ മഞ്ജുവിന്റെ ആക്ഷൻ പ്രേക്ഷകർ കണ്ടതാണ്. അതുമായി ബന്ധപ്പെട്ട് നിരവധി പരിക്കുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ സിനിമയിലെ ആക്ഷനിൽ പല തരത്തിലുള്ള അബദ്ധങ്ങൾ സാധാരണയായി സംഭവിക്കുമെന്ന് മഞ്ജു പല വട്ടം പറഞ്ഞിട്ടുണ്ട്.

അയൺ ബോക്സ് വെച്ച് എന്റെ തലക്ക് അടിക്കുന്ന സീൻ ഉണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ഡമ്മി അയൺ ബോക്സാണ്. പക്ഷേ അതിന്റെ വയറും അതിന്റെ പിന്നും ഒറിജിനലായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ അയൺ ബോക്സ് വെച്ച് വില്ലൻ വേഷം ചെയ്യുന്നയാൾ അടിച്ചു. പക്ഷേ ആ വയർ ചുറ്റി വന്ന് നേരെ നെറ്റിയിൽ ഇടിച്ചു. അപ്പോൾ ഇടി കിട്ടിയിട്ട് ഞാൻ ശരിക്കും വീഴണം.

അങ്ങനെ വീണപ്പോഴാണ് കാണുന്നത് നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടെന്ന്. കട്ട് പറയുന്ന വരെ പിടിച്ചു നിന്നു. കട്ട് പറഞ്ഞതും ഉടൻ ഞാൻ എഴുന്നേറ്റു. എല്ലാവരും ശരിക്കും പേടിച്ചു പോയി. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വില്ലന്റെ വേഷം ചെയ്തയാൾക്ക് കുറേ നാൾ ഭയങ്കര കുറ്റബോധമായിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അതിനെ നല്ല രീതിയിൽ എടുക്കുക എന്നതാണ് കാര്യം.

തെറ്റുകൾ ആർക്കു വേണമെങ്കിലും പറ്റും. ആ ടൈമിം​ഗ് പ്രശ്നമാണ് എല്ലാത്തിനും കാരണം. ആറാം തമ്പുരാൻ സിനിമയിൽ ചിത്രയെ തല്ലുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ മഞ്ജു ശരിക്കും ചിത്രയെ അടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അത്തരത്തിലുള്ള ടൈമിം​ഗ് പ്രശ്നങ്ങൾ തുടക്ക കാലത്ത് താനും അനുഭവിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.

Vijayasree Vijayasree :