അസുരന് മുമ്പും ഓഫറുകള്‍ ലഭിച്ചിരുന്നു…, ആ സിനിമയില്‍ താന്‍ ചെയ്യേണ്ട വേഷമാണ് ഐശ്വര്യ റായ് ചെയ്തത്; ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പല സിനിമകളില്‍ നിന്ന് ഒഴിവാകേണ്ടി വന്നുവെന്ന് മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വളരെ സജീവമാണ് മ്ഞ്ജു. മോശിവുഡില്‍ നിന്നും മറ്റ് ഭാഷകളിലേയ്ക്കും മഞ്ജു ഇപ്പോള്‍ എത്തി നില്‍ക്കുകയാണ്. രണ്ടാം വരവില്‍ ‘അസുരന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മഞഅജു തന്റെ തമിഴ് സിനിമാ അരങ്ങേറ്റം കുറിച്ചത്.

നടിയുടെ ഏറ്റവും പുതിയ ചിത്രം ‘തുനിവി’ ലൂടെ വീണ്ടും തമിഴ് സിനിമയില്‍ ഇടം നേടുകയാണ് താരം. അസുരന്‍ സിനിമയിലൂടെയാണ് തമിഴ് സിനിമയില്‍ എത്തുന്നതെങ്കിലും നിരവധി ഓഫറുകള്‍ നേരത്തേ മുതലേ കോളിവുഡില്‍ നിന്ന് വന്നിരുന്നുവെന്നാണ് നടി പറയുന്നത്. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ വന്നിരുന്നതിനാല്‍, ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പല സിനിമകളില്‍ നിന്ന് ഒഴിവാകേണ്ടി വന്നു എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

‘അസുരന് മുമ്പും ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് സിനിമകള്‍ വന്നിട്ടുണ്ടായിരുന്നു. കുറേ ഓഫര്‍ ലഭിച്ചു. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. മലയാളത്തില്‍ ആ സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഡേറ്റിന്റെ പ്രശ്‌നമാണ് കൂടുതല്‍ വന്നിരുന്നത്. ‘കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍’ ആണ് ഇപ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത്. അതിലെ ഞാന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു.’

‘ഇന്ന് എനിക്ക് അതുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുമല്ലോ. അതിന്റെ സംവിധായകന്‍ ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്. എന്നെ എപ്പോള്‍ വേണെങ്കിലും സിനിമക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എത്തിപ്പെടാന്‍ പറ്റുന്നില്ല, കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ല. അതൊന്നും ഞാന്‍ അധികം ആരും പറഞ്ഞ് കേട്ടിട്ടില്ല’, മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

രാജീവ് മേനോന്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍. മമ്മൂട്ടി, അജിത്ത് കുമാര്‍, ഐശ്വര്യ റായ്, തബു, അബ്ബാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയില്‍ ഐശ്വര്യ റായ് അവതരിപ്പിച്ചത് മീനാക്ഷി എന്ന കഥാപാത്രത്തെയാണ്. ഗായികയായ മീനാക്ഷിയും മമ്മൂട്ടി കഥാപാത്രം ബാലയുമായുള്ള പ്രണയം ഇന്നും പ്രേക്ഷകര്‍ക്കരുടെ ഇഷ്ട രംഗങ്ങളാണ്.

Vijayasree Vijayasree :