മഞ്ജു വാര്യരുടെ ജീവൻ ആപത്തിലാണ്, അവർ തടവിലാണ്; ബിനീഷ് ചന്ദ്രൻ അരികിൽ തന്നെ; വീണ്ടും ഞെട്ടിച്ച് സനൽ; ശബ്ദരേഖ പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു. ഇപ്പോഴിതാ ഇയാൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പ്പൊസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..

നാല്പത്തി രണ്ടു ദിവസങ്ങൾ കടന്നുപോകുന്നു, തന്റെയും തന്റെ മകളുടെയും ജീവന് ആപത്തുള്ളതുകൊണ്ട് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള ആഗ്രഹം താൻ ബലികഴിക്കുന്നു എന്ന് മഞ്ജു വാര്യർ പറയുന്ന സംഭാഷണം ഞാൻ പുറത്തുവിട്ടിട്ട്. പിടിക്കപ്പെടുമോ എന്ന ഭയമുള്ളതുകൊണ്ട് ശബ്ദം മാറ്റിയാണ് അവർ സംസാരിച്ചിട്ടുള്ളത് എന്ന് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടും ശബ്ദം വ്യത്യസ്തമാണ് എന്ന് പറഞ്ഞുകൊണ്ട് ഇത് മഞ്ജുവാര്യരുടെ അല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു ആദ്യം. ഇപ്പോൾ അധികം അത് കേൾക്കാനില്ല എങ്കിലും ആരും തന്നെ ആ ശബ്ദരേഖയിലെ നടുക്കുന്ന വെളിപ്പെടുത്തലുകളോട് പ്രതികരിക്കുന്നില്ല.

പുറമെ കാണുമ്പോൾ അധികാരവും ശക്തിയും തൻപോരിമയും ഉള്ള ഒരു സ്ത്രീയുടെ ജീവിതം കുറച്ചു പുരുഷന്മാരുടെ ക്രിമിനൽ സംഘത്തിന് ഇഷ്ടം പോലെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തായിരിക്കും സാധാരണ സ്ത്രീകളുടെ അവസ്ഥ എന്ന് ആരും ആലോചിക്കുന്നില്ല. ഞാൻ പുറത്തുവിട്ട ശബ്ദരേഖ മഞ്ജു വാര്യരുടെ അല്ലെങ്കിൽ അത് അവർക്കും അവരുടെ കുടുംബത്തിനും വലിയ മാനഹാനി ഉണ്ടാക്കുന്ന കാര്യമാണ്. അത് തന്റെ അല്ല എന്ന് പൊതുജനത്തോട് പറയേണ്ടത് സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അവരുടെ ബാധ്യതയല്ലേ?

മുൻപ് എനിക്കെതിരെ ഉണ്ടായ കേസ് താൻ അറിഞ്ഞുകൊണ്ടല്ല എന്ന് ഈ ശബ്ദരേഖയിൽ പറയുകയും അത് മഞ്ജു വാര്യർ പറഞ്ഞതാണ് എന്ന് ഞാൻ മുന്നോട്ട് വെയ്ക്കുകയും ചെയ്യുമ്പോൾ വീണ്ടും പോലീസ് എനിക്കെതിരെ ഒരു കള്ളക്കേസ് രജിസ്റ്റർ ചെയ്‌താൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി എന്ന് സമൂഹം എങ്ങനെ സമാധാനപ്പെടുന്നു? മഞ്ജു വാര്യർ തടവിലാണ് എന്നും അവരെ ഉപയോഗിച്ച് ഒരു ക്രിമിനൽ സംഘം സ്ത്രീ ചൂഷണവും പരദ്രോഹവും ചെയ്യുന്നു എന്ന് തെളിവുസഹിതം പറയുമ്പോൾ അത് തെറ്റാണെങ്കിൽ മഞ്ജു അത് നിഷേധിക്കേണ്ടതില്ലേ?

നിഷേധിച്ചില്ല എങ്കിൽ അതിനർത്ഥം ഞാൻ പറഞ്ഞത് സത്യമാവാനുള്ള സാധ്യത ഉണ്ട് എന്നല്ലേ? അങ്ങനെയെങ്കിൽ അത് ഒരു സാമൂഹിക പ്രശ്നമല്ലേ? ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടികൊണ്ട് ഞാൻ നൽകിയ പരാതി പോലീസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എളമക്കര സിഐ യുമായുള്ള എന്റെ ഫോൺ സംഭാഷണം വ്യക്തമാക്കുന്നുണ്ട്. എനിക്കെതിരെ നല്കപ്പെട്ടിട്ടുള്ള കേസുകൾ മഞ്ജു വാര്യരുടെ മാനേജർ ബിനീഷ് ചന്ദ്രനും ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടു നടത്തിയ ഒരു ഗൂഡാലോചനയുടെ ഫലമാണെന്നാണ് എന്റെ കേസ്. അതായത് മഞ്ജു വാര്യർ പൊതുജനത്തിന് മുന്നിൽ സംസാരിച്ചാൽ ബിനീഷ് ചന്ദ്രനും ഗൂഡാലോചനക്കാർക്കും അപകടമാണ്.

പക്ഷെ മഞ്ജു വാര്യരുടെ നിഴലായി ഇപ്പോഴും ബിനീഷ് ചന്ദ്രൻ തുടരുന്നു. അതിൽ അപകടം മണക്കാത്ത പോലീസ് കൊലയാളികളെ ചൂണ്ടിക്കാട്ടി കേസുകൊടുത്തിട്ടും അനങ്ങാതിരുന്ന തങ്ങളുടെ സമീപകാല ചരിത്രത്തിന്റെ തുടർച്ചയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരുടെ ജീവൻ ആപത്തിലാണ് എന്ന് ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും പ്രതികളുടെ പേര് സഹിതം കേസുകൊടുക്കുകയും ചെയ്തിട്ടും മൈൻഡ് ചെയ്യാത്ത മീഡിയ ആകട്ടെ ബിനീഷ് ചന്ദ്രൻ എന്ന ക്രിമിനൽ പ്രൊഡ്യൂസ് ചെയ്തു എന്ന് പറയപ്പെടുന്ന ഫുട്ടേജ് എന്ന സിനിമയുടെ ഹിന്ദി റിലീസ് ഘോഷിക്കുന്ന തിരക്കിലാണ്. മാധ്യമങ്ങളെ പണമുള്ള ക്രിമിനലുകൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഇക്കാലത്ത് നീതി മഞ്ജു വാര്യർക്കായാലും ശരി ലഭ്യമല്ല എന്നതാണ് നഗ്നമായ സത്യം. എന്തുകൊണ്ടാവും ഞാൻ പേരെടുത്തു പറഞ്ഞു പരാതി കൊടുത്തിട്ടും മഞ്ജു വാര്യർ മാത്രമല്ല അതിൽ പറയുന്ന ആരും പ്രതികരിക്കാത്തത്? അവർക്കാർക്കും മാനഹാനി ഉണ്ടാവില്ലേ? അതോ ക്രിമിനലുകളാണ് തങ്ങൾ എന്ന് അവർ സ്വയം അംഗീകരിച്ചതാണോ?

Vismaya Venkitesh :