മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.
അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്.
ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
14 വര്‍ഷത്തിന് ശേഷം കുഞ്ചാക്കോ ബോബന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. നായികാ പ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഏതൊരു മുന്‍നിര നടനും മടിക്കുന്ന സമയത്ത് കുഞ്ചാക്കോ ബോബന്‍ ആ റോള്‍ ഏറ്റെടുത്ത് ചെയ്തത് അന്ന് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമെന്ന നിലയിൽ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കരുതെന്ന് ചിലർ വിളിച്ച് വിലക്കിയിട്ടും ചാക്കോച്ചൻ അതിനെയെല്ലാം മറികടന്ന് അഭിനയിക്കുകയായിരുന്നു. ഇത് മഞ്ജുവിന്റെ കരിയറിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായി മാറുകയും ചെയ്യുകയായിരുന്നു.
സിനിമയ്ക്ക് പുറത്തും നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരങ്ങളാണ് കുഞ്ചാക്കോ ബോബനും മഞ്ജുവും. കുടുംബത്തോടൊപ്പം ഇവര്‍ നടത്തിയ ചില യാത്രകളുടെ ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ചാക്കോച്ചൻ മാത്രമല്ല നടന്റെ അമ്മയും, ഭാര്യയും, മോനുമായും സൗഹൃദമുണ്ട്. ഇടയ്ക്ക് എല്ലാവരും യാത്രകള്‍ നടത്താറുണ്ട്.ഇതിന്റെ വിഡിയോയും ഫോട്ടോസും വൈറലാകാറുണ്ട്.
പലപ്പോഴും താരജാഡയില്ലാത്ത മഞ്ജുവിനെ കാണാൻ സാധിക്കാറുണ്ട്. ഇടയ്ക്ക് തന്റെ സിനിമയ്ക്ക് മാത്രമല്ല മറ്റുള്ളവരുടെ സിനിമ കാണാനും, പിന്തുണ അറിയിക്കാനും മഞ്ജു എത്താറുണ്ട്. അടുത്തിടെ ചാക്കോച്ചൻറ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ കാണാന്‍ മഞ്ജു എത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസമാണ് ചാക്കോച്ചന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ വിജയാഘോഷം നടന്നത്. അതിനും മഞ്ജു എത്തിയിരിക്കുകയാണ്. വെളുത്ത ടീ ഷര്‍ട്ടും, നീല ജീന്‍സുമിട്ട് സ്‌റ്റൈലിഷായാണ് താരം എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങളെല്ലാം പങ്കുവെച്ചിട്ടുമുണ്ട്. പ്രിയയും ഇസയും ചാക്കോച്ചനൊപ്പം ഉണ്ടായിരുന്നു.
പിന്നാലെ മഞ്ജുവായിരുന്നു ചാക്കോച്ചന് ട്രോഫി കൈമാറിയത്. ഈ ചിത്രത്തില്‍ ചാക്കോച്ചനടക്കം തനിക്ക് പ്രിയപ്പെട്ട കുറേ പേരുണ്ടെന്നും അതിനാല്‍ തന്നെ തനിക്കും ഇത് പ്രിയപ്പെട്ടതാണെന്നായിരുന്നു മഞ്ജു പറഞ്ഞത്. ഇവിടെ തനിക്ക് ഫോര്‍മലായി സംസാരിക്കാനൊന്നുമില്ല, അത് ഏച്ചുകെട്ടലായിരിക്കും. ഈ കൂട്ടായ്മയുടെ വിജയം എന്നെയും സന്തോഷിപ്പിക്കുന്നതാണെന്നും ചാക്കോച്ചന്റെ ഏതൊരു നല്ല കാര്യത്തിനും കൂടെ നില്‍ക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ലൈഫില്‍ എന്ത് നല്ല കാര്യം നടന്നാലും മുന്നില്‍ നില്‍ക്കുന്ന കുറച്ചുപേരിലൊരാളാണ് താനെന്നും ഈയൊരു കാര്യത്തിലും അതേ ആവേശമാണെന്നും മഞ്ജു കൂട്ടിച്ചേർത്തു. വലിയകയ്യടിയാണ് ഈ സൗഹൃദത്തിന് ലഭിക്കുന്നത്.