അവരെ വേദനിപ്പിക്കില്ലെന്ന ചിന്തയില്ല, ഞെട്ടിച്ച് മഞ്ജു; തന്റെ ജീവിതം സമാധാനപരം

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. മാത്രമല്ല പൊതുവെ പൊതുവേദികളിലും മറ്റും വിനയത്തോടെയും ലാളിത്യത്തോടെയുമുള്ള മഞ്ജുവിന്റെ പെരുമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് പോലും ആരേയും വേദനിപ്പിക്കാതെയാണ് മഞ്ജു മറുപടി പറയാറുള്ളത്.

ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് താരം. മനപൂർവമല്ല ഇത്തരത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് എന്നും ആരേയും ഉപദ്രവിക്കാതെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി. ആരേയും വേദനിപ്പിക്കരുത് എന്ന് ശ്രദ്ധിച്ചില്ല ഞാൻ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നത്.

മാത്രമല്ല ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായിരിക്കാം. അതെല്ലാം ഓരോ കാഴ്ചപ്പാടുകളാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാത്തിടത്തോളം കാലം അവരവരുടെ ശരികളിൽ ജീവിക്കുന്നതിൽ ഒരു തെറ്റുമില്ല. വ്യക്തിജീവിതം സമാധാനപരമായാണ് പോകുന്നത്. തിരക്ക് പിടിച്ച ജീവിതമാണെങ്കിലും ഷെഡ്യൂളുകൾ പരമാവധി ഫോളോ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന മാറ്റങ്ങളിൽ നേരത്തെ തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യും.

അതേസമയം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ മനസിലാകുന്ന ആൾക്കാരല്ലേ. ഈ ഇന്റർവ്യൂവിന് വരാൻ തന്നെ അൽപം ഡിലെ വന്നപ്പോൾ ഞാൻ മുൻകൂട്ടി ഇൻഫോം ചെയ്തല്ലോ. പ്രോപ്പർ കമ്മ്യൂണിക്കേഷൻ ഉണ്ടെങ്കിൽ ഒരുമാതിരി കാര്യങ്ങളെല്ലാം സ്മൂത്തായിട്ട് നടക്കും. എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ പറയും. അപ്പോൾ അപ്പുറത്തെ സിറ്റുവേഷൻ അതിലും മോശമാണെങ്കിൽ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഒരു അണ്ടർസ്റ്റാൻഡിംഗിൽ പോകും.

കൂടാതെ നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും എല്ലാവരേയും ഇൻഫ്‌ളുവൻസ് ചെയ്യും. സിനിമ മാത്രമല്ല, രാഷ്ട്രീയം, ക്രിക്കറ്റ് അതിലൊക്കെ ഓരോരുത്തർ പറയുകയും ചെയ്യുകയും ചെയ്യുന്നതൊക്കെ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ ഇൻഫ്‌ളുവൻസ് ഉള്ള കാര്യങ്ങൾ തന്നെയാണ്. പക്ഷെ എന്തിൽ നിന്നാണ് ഇൻഫ്‌ളുവൻസ് ആകേണ്ടത് എന്ന് തീരുമാനിക്കേണ്ട വിവേകം ഉണ്ടാകേണ്ടത് കാണുന്നവർക്കാണ് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ എല്ലാവരും ചീത്തയായി പോകേണ്ടേ. എന്റെ മനസിൽ വരുന്ന കാര്യം അതാണ്. ലോജിക്ക് ഉണ്ടോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. അതിലുള്ള ഒരു സിംപിൾ എക്‌സ്പ്ലനേഷൻ അതാണ് എന്നുമാണ് നടി പറയുന്നത്.

Vismaya Venkitesh :