മഞ്ജു വാര്യരോട് പൃഥ്വിരാജ് അന്നേ അക്കാര്യം പറഞ്ഞു… കൂടെ നിന്നത് മോഹൻലാൽ.. ഇത് ദിലീപിനെ ഞെട്ടിക്കും

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രം ലോകമെമ്പാടും മാർച്ച് ഇരുപത്തി ഏഴിന് തീയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഒന്നഭാഗം ലുസിഫറിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രയിരുന്നു. ഇന്ന് രണ്ടാം ഭാഗം എത്തുമ്പോൾ ഇതിലൊരു ഘടകം മഞ്ജു വാര്യരുടെ സാന്നിധ്യമാണ്. പ്രിയദർശിനി രാം ദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്.

എല്ലാവരെയും മഞ്ജു ഞെട്ടിക്കും. കാരണം മഞ്ജുവിന്റെ തിരിച്ചുവരവിൽ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. എന്നാൽ നേരത്തെ സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട റോളായിരുന്നു ഇത്. അതിനാൽ വീണ്ടും എത്തുമ്പോൾ വളരെയേറെ പ്രതീക്ഷയാണ് ആരാധകർക്ക്.

ഇപ്പോഴിതാ ലൂസിഫറിലും എമ്പുരാനിലും മഞ്ജുവിനെ മേക്കപ്പ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ്മാൻ ശ്രീജിത്ത് ​ഗുരുവായൂർ. ലൂസിഫറിന്റെ ക്യാരക്ടർ ബ്രീഫിം​ഗിൽ എന്നോട് ആദ്യം മെൻഷൻ ചെയ്തത് മഞ്ജു ചേച്ചിയുടെ കാര്യമാണെന്ന് ശ്രീജിത്ത് പറയുന്നു.

മഞ്ജു വാര്യരുടെ ആ ക്യാരക്ടറിന് കുറച്ച് കൂടെ എല​ഗന്റ് ഫീൽ വേണമെന്നും ഇതുവരെ മഞ്ജു ചേച്ചിയെ പ്രസന്റ് ചെയ്യാത്ത രീതിയിൽ വേണമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. കുറച്ച് കൂടെ ബോൾഡ് ആണ്. അതിനാൽ ആദ്യം രാജു തന്നോട് പറഞ്ഞ റഫറൻസ് വില്ലൻ സിനിമയിലെ മഞ്ജു ചേച്ചിയുടെ ലുക്ക് ആയിരുന്നു. ആ ലുക്കാണ് തന്റെ മനസിലുള്ളതെന്ന് രാജു പറഞ്ഞെന്നും അത് ശ്രീജിത്താണ് ചെയ്തതെന്ന് മഞ്ജു ചേച്ചി ഉടനെ പറഞ്ഞെന്നും ശ്രീജിത്ത് വാചാലനായി.

അതേസമയം വില്ലൻ ചെയ്യുന്ന സമയത്ത് ബി ഉണ്ണികൃഷ്ണൻ സാറും മഞ്ജു ചേച്ചിയുടെ ക്യരക്ടറിന് കുറച്ച് എല​ഗെന്റ്സ് വേണമെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. മേക്കപ്പ് ചെയ്ത് കൊണ്ട് സീറോ മേക്കപ്പ് ലുക്ക് കൊടുക്കുകയാണ് അന്ന് ചെയ്തതെന്നും അത് ബു​ദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. അത് ആക്ടറുടെ ഫീച്ചറുകൾ മനസിലാക്കണം. എല്ലാം പ്രി പ്ലാൻ ചെയ്താൽ ഈസിയാണെന്നും ശ്രീജിത്ത് ​ഗുരുവായൂർ കൂട്ടിച്ചേർത്തു.

ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ .

നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Vismaya Venkitesh :