മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി.
തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.
മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ടാണ് റിമിക്ക് കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീട് ഹിറ്റ് ഗാനങ്ങള്‍ റിമിയെ തേടി വന്നു. സിനിമകളിലെ പാട്ടിനൊപ്പം സ്‌റ്റേജ് ഷോകളും റിമി ടോമിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു.
അതേസമയം റിമിക്ക് ഉള്ളത് പ്രത്യേകിച്ചും കാവ്യാ മാധവൻ ദിലീപ് താര ജോഡികളുടെ മനസാക്ഷി സൂക്ഷിപ്പ് കാരി എന്നൊക്കെയുള്ള വിശേഷണങ്ങൾ ഏറെ കിട്ടിയിട്ടുണ്ട്. കാവ്യ- റിമി ബന്ധം ഏവർക്കും അറിയാം. എന്നാൽ റിമിയും മഞ്ജുവും ആയി എത്രത്തോളം സൗഹൃദം ഉണ്ട് എന്ന് അധികമാർക്കും അറിയില്ല.