മഞ്ജു, നിങ്ങളുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്നത് അറിയുന്നുണ്ടോ? നടിയ്‌ക്കെതിരെ തുറന്നടിച്ച് അവർ ; പിന്നാലെ ഞെട്ടിച്ച് മഞ്ജു വാര്യർ

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും.

ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ.

മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

യാത്രകൾ ഏറെയിഷ്ടപ്പെടുന്ന ആളാണ് മഞ്ജു. വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞദിവസം തന്റെ പുതിയ സിനിമയുടെ പ്രമോഷന് മുംബൈയിൽ എത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങൾ വൈറലാകുകയാണ്. ഓരോ സിനിമയുടെ പ്രമോഷനും വേണ്ടി മാസ് ലുക്കിലാണ് മഞ്ജു എത്തുന്നതും. ഇത് കണ്ടിട്ടാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പലവിധ പരിഭവങ്ങൾ പറയുന്നത്.

എന്നാൽ ഇപ്പോൾ ഏറെ നാൾ മുൻപ് മഞ്ജു പങ്കിട്ട ഒരു ചിത്രത്തിൽ ആയിരുന്നു ഒരു വൈറൽ കമന്റ് വന്നത്. സാധാരണയായി കമന്റുകൾക്ക് അങ്ങനെ മറുപടി പറയാത്ത ആളാണ് മഞ്ജു. പക്ഷേ ഷൈനിയുടെ ചില പരിഭവങ്ങൾ കണ്ട് പൊട്ടിചിരിച്ചുകൊണ്ടാണ് മഞ്ജു മറുപടി നൽകിയത്.

”മഞ്ജു, നിങ്ങൾ അറിയുന്നുണ്ടോ.. നിങ്ങളുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്നത്. സ്വന്തം ഇഷ്‌ടത്തിന് ഇച്ചിരി ഊന്നൽ കൊടുത്താൽ മഞ്ജു വാര്യർക്ക് പഠിക്കാണോ എന്ന് കേൾക്കേണ്ടി വരുന്നു. ശരീരമൊന്നു വണ്ണിച്ചാൽ മഞ്ജു വാര്യരെ കണ്ടു പഠിക്കൂ. ബോഡി ഷെയിമിങ്, അല്ലാതെന്ത്?” എന്നാണ് ആരാധികയായ ഷൈനി കുറിച്ചത്. എന്നാൽ ഇതോടെയാണ് നിറയെ സ്നേഹം എന്ന് കുറിച്ചുകൊണ്ട് ലാഫിങ് സ്മൈലിയും ലവ് ഇമോജികളും മഞ്ജു നൽകിയത്.

അതേസമയം മാർച്ച് ഏഴിനാണ് ഫൂട്ടേജ് മൂവിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയാണ്. ഇതിന്റെ പ്രമോഷൻ ഭാഗമായായിരുന്നു മഞ്ജു എത്തിയത്. മാത്രമല്ല കുടുംബപ്രേക്ഷകര്‍ക്ക് ഒരുമിച്ച് വന്ന് കാണാന്‍ പറ്റുന്നൊരു സിനിമയല്ലെന്നും പതിനെട്ട് വയസിന് മുകളിലുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടൊരു വീഡിയോയിൽ മഞ്ജു വെക്തമാക്കിയിട്ടുണ്ട്.

Vismaya Venkitesh :