മഞ്ജു ഇങ്ങനൊക്കെ ചെയ്യുമോയെന്ന് രജനികാന്ത്‌; ലേഡി സൂപ്പർ സ്റ്റാർ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും!

ലേഡി സൂപ്പർ സ്റ്റാർ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. മഞ്ജുവിന്റെ അഭിനയത്തിൽ അതിശയിച്ചതാകട്ടെ രജനികാന്ത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്‌ ശിവന്‍ തന്റെ പുതിയ ചിത്രമായ ജാക്ക് ആന്‍ഡ്‌ ജില്ലി’ന്റെ ചില രംഗങ്ങള്‍ രജനികാന്തിനെ കാണിക്കവെയാണ് ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് അതിശയിച്ചതോടെ രജനീകാന്ത ചോദിച്ചത്

കാണിച്ചിരിക്കുന്ന രംഗങ്ങളാക്കട്ടെ മഞ്ജു അവതരിപ്പിക്കുന്ന ചില ആക്ഷന്‍ രംഗങ്ങള്‍. മഞ്ജുവിന്റെ ഈ പ്രകടനത്തിൽ അദ്ദേഹം അത്ഭുതപ്പെട്ടു എന്നും അതിനെ ഏറെ പ്രശംസിച്ചു എന്നും സന്തോഷ്‌ ശിവന്‍ പറയുന്നു

‘ജാക്ക് ആന്‍ഡ്‌ ജില്‍’ എന്ന ചിത്രത്തിന് വേണ്ടി ആക്ഷന്‍ പരിശീലിച്ചതിനെക്കുറിച്ച് മഞ്ജു അഭിമുഖത്തിനിടെ പറയുകയുണ്ടായി

“കുഞ്ഞു കുഞ്ഞു ആക്ഷന്‍ സീക്വന്‍സ് ഒക്കെ ഞാന്‍ മുന്പ് ചെയ്തിട്ടുണ്ട്. ‘ജോ ആന്‍ഡ്‌ ദി ബോയ്‌’ എന്ന ചിത്രതിലോക്കെ ചെറിയ രീതിയില്‍ ഉള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇതില്‍ ആക്ഷന്‍ (കാര്യമായി) ഉണ്ട്. ഞാനിതു വരെ ആരോടും പറഞ്ഞിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് ‘ജാക്ക് ആന്‍ഡ്‌ ജില്ലി’ലേത്. ആ കഥാപാത്രത്തിന്റെ ഓരോരോ തോന്ന്യവാസങ്ങളാണ്. ഞാന്‍ ഇത് വരെ സിനിമയില്‍ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങള്‍ ആ സിനിമയില്‍ എന്നെ കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്‍റെ റിസ്കാ,” റേഡിയോ മംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

അതെ സമയം തന്നെ മഞ്ജു തമിഴിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് .വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിയിറങ്ങിയ അസുരനിൽ ധനുഷിന്റെ നായികയായിട്ടായിരുന്നു തുടക്കം കുറിച്ചത്

മഞ്ജു വാരിയരുടെ ആദ്യ തമിഴ്ചിത്രം’ എന്ന പരസ്യവാചകത്തോടെയാണ് അസുരന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

manju

Noora T Noora T :