ബോളിവുഡിലും മഞ്ജു ലേഡി സൂപ്പർസ്റ്റാർ; താരത്തെ കണ്ടപ്പോൾ ധനുഷും രൺവീറും ചെയ്തത്!

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും മഞ്ജു ലേഡി സൂപ്പർസ്റ്റാർ തന്നെ. അത് വ്യക്തമാക്കുന്ന വീഡിയോ യാണ് പുറത്തുവന്നത്. മഞ്ജു സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത് .ഏഷ്യാ വിഷന്‍ അവാര്‍ഡ് ദാനം ചടങ്ങില്‍ അവാർഡ് വാങ്ങി തിരിച്ചു വരുമ്പോൾ കുശലാന്വേഷണം നടത്തുന്ന രൺവീർ സിങിന്റെയും ധനുഷിന്റെയും വിഡിയോ യിൽ കാണാം

ആദ്യം മഞ്ജു തൃഷയോടാണ് സംസാരിക്കുന്നത് . എന്നാൽ പിന്നീടാകട്ടെ രണ്‍വീറിന്റെയും ധനുഷിന്റെയും അടുത്തേയ്ക്ക് എത്തിയപ്പോള്‍ ഇരുവരും മഞ്ജുവിനെ കണ്ടപ്പോൾ ചാടി എഴുന്നേൽക്കുകയായിരുന്നു. ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് പറയുന്നതും വീഡിയോയിൽ കാണാം

മ ഞ്ജു വാര്യർ ധനുഷിന്റെ നായികയായി അരങ്ങേറിയ ചിത്രമായിരുന്നു അസുരൻ. സിനിമയില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആദ്യമായിട്ടാണ് ഒരു അന്യ ഭാഷാ ചിത്രത്തില്‍ നടി അഭിനയിച്ചത്. ധനുഷിന്റെ ഭാര്യയായിട്ടായിരുന്നു മഞ്ജു എത്തിയത്

manju

Noora T Noora T :