ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹൻ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോൾ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ചെന്നൈയിൽ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു. മാത്രമല്ല, വിവാഹ സമയത്ത് പോലും സോഷ്യൽ മീഡിയയിൽ താൻ ബോഡി ഷെയ്മിംഗ് നേരിട്ടതിനെക്കുറിച്ച് മഞ്ജിമ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ നായികയായി അരങ്ങേറിയപ്പോഴുള്ള അനുഭവവും ഭർത്താവിനെ കുറിച്ചും ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ചും മഞ്ജിമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു വടക്കൻ സെൽഫി സിനിമയിലെ തന്റെ ഒരു സീനിന് ലഭിച്ച പരിഹാസം കണ്ട് ചത്താൽ മതിയെന്ന് തോന്നിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും നടി പറയുന്നു. തമിഴ് നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഭർത്താവ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മാനസിക സമ്മർദ്ദം എങ്ങനെയാണ് താൻ നിയന്ത്രിക്കുന്നതെന്ന് വെളിപ്പെടുത്തിയാണ് നടി സംസാരിച്ച് തുടങ്ങിയത്. നേരത്തെ മുതൽ എനിക്ക് ഹോർമോൺ ഇഷ്യൂസുണ്ട്. അതിന്റെ കൂടെയാണ് മൈന്റ്ലെസ് ഈറ്റിങ്ങും. അതൊരു അൾട്ടിമേറ്റ് കോമ്പിനേഷനാണ്.
എല്ലാം ചിന്തയിൽ നിന്നും ഓരോ വിഷയത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടിൽ നിന്നും ഉണ്ടാകുന്നുവെന്നുമാണ് ഞാൻ കരുതുന്നത്. എന്തിന് പ്രാധാന്യം കൊടുക്കണമെന്നതിൽ തിരുത്തൽ വരുത്തിയാൽ തന്നെ മാറ്റങ്ങളുണ്ടാകും. ജീവിതം കൂടുതൽ എളുപ്പമാകും. സ്ട്രസ് പലർക്കും പലതരത്തിലാണ്. ചിലർ ഉറങ്ങും മറ്റ് ചിലർക്ക് ഉറക്കമുണ്ടാകില്ല ചിലർ നന്നായി ഭക്ഷണം കഴിക്കും. സ്ട്രസ് വരുമ്പോൾ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഞാൻ ശ്രമിക്കാറ്. ഞാൻ ഭരതനാട്യം ഡാൻസറാണ്. അടുത്തിടെയായി വീണ്ടും നൃത്തം ചെയ്യാൻ ആരംഭിച്ചു. സർജറി കഴിഞ്ഞ സമയത്ത് നൃത്തത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു.
ഡാൻസ്, പെയിന്റിങ് എന്നിവയെല്ലാമാണ് എന്റെ സ്ട്രസ് കുറക്കുന്നത്. അതുപോലെ ഒരുപാട് പാട്ട് കേൾക്കും. ഞാൻ പാട്ട് പാടാറില്ല. പക്ഷെ ഗൗതം നന്നായി പാട്ട് പാടും. അടുത്തിടെയായി പാചകവും പഠിച്ചു. അതും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങി. പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ എനിക്ക് കോൺഫിഡൻസ് കൂടാറുണ്ട്. മാനിഫെസ്റ്റേഷനിൽ വിശ്വസിക്കുന്നയാൾ കൂടിയാണ് ഞാൻ. അതിൽ പലതും നടക്കാറുമുണ്ട് മഞ്ജിമ പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ കമന്റുകൾ എന്നെ ബാധിക്കാറില്ല. ആരുടെയോ ഫ്രസ്‌ട്രേഷന്റെ ഇരകൾ മാത്രമാണ് നമ്മൾ.
ആരോടോ ഉള്ള ആരുടെയോ ഫ്രസ്‌ട്രേഷൻ സമയത്ത് നമ്മുടെ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ ആദ്യം കാണുന്നത് എങ്കിൽ, ആ ഫ്രസ്‌ട്രേഷൻ നമ്മുടെ കമന്റിൽ തീർക്കും. ആരാണെന്നോ എന്താണെന്നോ അറിയാത്ത ചിലർ പറയുന്ന കാര്യത്തിന് എന്തിന് മാനസികമായി തളരണം എന്ന നിലയിൽ ഇപ്പോൾ അതിനെ അവഗണിക്കാൻ എനിക്ക് സാധിക്കും. ഇപ്പോൾ എന്നെ എന്ത് പറഞ്ഞാലും എനിക്കത് വിഷയമല്ല. പക്ഷെ അത്തരം കമന്റുകൾ ഗൗതമിനെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ എനിക്ക് ദേഷ്യം വരും. നല്ല ദേഷ്യം വരും.
മോശം കമന്റുകൾ എന്നെ ബാധിക്കുന്നുണ്ടോ ഇല്ലയോ… എന്നെ സ്‌നേഹിക്കുന്നവരെ ബാധിക്കുന്നത് എനിക്ക് സഹിക്കില്ലെന്നും മഞ്ജിമ പറയുന്നു. വിവാഹശേഷം ചോദ്യങ്ങൾ കൂടിയിട്ടേയുള്ളു. കോയിന് രണ്ട് വശങ്ങളുണ്ടാകുമല്ലോ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവും സ്വീകരിക്കാൻ ഇത്തരമൊരു ഫീൽഡിലേക്ക് വരുമ്പോൾ തയ്യാറാകണം. സ്ട്രോങ്ങായി ഇരിക്കുക എന്നതും പ്രധാനമാണ്. പക്ഷെ ആദ്യത്തെ രണ്ട് സിനിമ കഴിയുമ്പോഴേക്കും സ്ട്രോങ്ങാകില്ല. അതിനും സമയമെടുക്കും.
നിങ്ങൾ നിങ്ങളായി ഇരിക്കാൻ എല്ലാവരും പറയുമെങ്കിലും അങ്ങനെ ജീവിച്ച് തുടങ്ങുമ്പോഴും നെഗറ്റീവ് കമന്റ്സ് വരുമെന്നും മഞ്ജിമ പറഞ്ഞു. ഒരു വടക്കൻ സെൽഫി റിലീസിനുശേഷം ഉണ്ടായ വേദനിപ്പിച്ച അനുഭവവും മഞ്ജിമ എസ്എസ് മ്യൂസിക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ഷൂട്ട് കഴിഞ്ഞതിന് ശേഷം മോണിറ്റർ നോക്കുന്ന ശീലം എനിക്കില്ല. എന്താണോ സംവിധായകരും എഴുത്തുകാരും ആഗ്രഹിച്ചത് അത് മോണിറ്ററിൽ വന്നാൽ അവർ ഓകെ പറയും. അതിനപ്പുറം എന്റെ കൈയ്യിൽ ഒന്നുമില്ല.
പിന്നെ അത് പ്രേക്ഷകരുടെ വിധിയാണ്. ഒരു വടക്കൻ സെൽഫി എന്ന എന്റെ ആദ്യ ചിത്രത്തിലെ ക്ലൈമാക്‌സിലെ ഒരു രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സംവിധായകരും കൂടെ അഭിനയിച്ചവും ടെക്‌നീഷ്യരും എല്ലാം കൈയ്യടിച്ചു. സൂപ്പറെന്ന് പറഞ്ഞു. എനിക്കും വളരെ അധികം സന്തോഷം നൽകിയ നിമിഷമായിരുന്നു അത്. പക്ഷെ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ ജനങ്ങളുടെ റിയാക്ഷൻ നേരെ വിപരീതമായിരുന്നു.
അക്ഷരാർത്ഥത്തിൽ ആ രംഗം പിന്നീട് ട്രോൾ മെറ്റീരിയലായി മാറി. എന്നെ സംബന്ധിച്ച് അത് ഷോക്കായിരുന്നു. അന്ന് ഇരുപത്തിയൊന്ന് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ആദ്യത്തെ സിനിമ. അത്രയും വലിയ ട്രോൾ നേരിടാനുള്ള മാനസിക പക്വത ഉണ്ടായിരുന്നില്ല. എനിക്ക് എന്നല്ല ഏതൊരാൾക്കും അത്രയും വലിയ ഒരു അപമാനം പരസ്യമായി നേരിടുക എന്നത് വളരെ പ്രയാസമായ ഒന്നാണ്. പക്ഷെ തിയേറ്ററിലേക്ക് കയറുന്നതിന് മുമ്പ് നിവിൻ ഒരു മുന്നറിയിപ്പ് തന്നിരുന്നു.
ചിലപ്പോൾ ചെറിയ ചില നെഗറ്റീവുകൾ നിനക്ക് വന്നേക്കാമെന്ന്. പക്ഷെ ഞാൻ അത് കാര്യമായി എടുത്തില്ല ചെറിയ കളിയാക്കലുകളാണ് പ്രതീക്ഷിച്ചത്. എന്നാൽ അതിനപ്പുറമായിരുന്നു ആ സീനിന്റെ സമയത്ത് ജനങ്ങളിൽ നിന്നും ഉണ്ടായ റിയാക്ഷൻ. ചത്താൽ മതിയെന്ന് വരെ അന്ന് അവിടെ വെച്ച് തോന്നി. സംവിധായകൻ പറഞ്ഞതാണ് ഞാൻ ചെയ്തത്. ആ സംഭവം പിന്നീട് എനിക്ക് ഒരു ട്രോമയായി. കോൺഫിഡൻസിനെ പോലും ബാധിച്ചു എന്നും മഞ്ജിമ പറയുന്നു.
വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അധികം ഫോട്ടോ പങ്കുവയ്ക്കാതായതോടെ ഒന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വേർപിരിയൽ ഗോസിപ് നേരിട്ടതായും മഞ്ജിമ പറഞ്ഞിരുന്നു. ഞങ്ങൾ സോഷ്യൽ മീഡിയ പേഴ്‌സൺ അല്ല. എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം എന്നാഗ്രഹിക്കുന്നവരും അല്ല. ഞങ്ങളുടെ മനോഹര നിമിഷത്തിൽ എടുക്കുന്ന ഫോട്ടോകളിൽ, പോസ്റ്റ് ചെയ്യണം എന്ന് തോന്നുന്നത് മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ. ഞങ്ങൾ രണ്ട് പേരും എന്താണ് ഞങ്ങളുടെ ജീവിതം എന്ന് സോഷ്യൽ മീഡിയയിൽ തുറന്നുകാണിക്കാൻ ഇഷ്ടപ്പെടാത്തവരാണ്.
പക്ഷേ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോൾ ഒരുമിച്ച് ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ വേണ്ടി കുടുംബത്തിൽ നിന്ന് വല്ലാത്ത സമ്മർദ്ദം ഉണ്ടാവാറുണ്ട്. വിവാഹ ശേഷമുള്ള ആദ്യത്തെ പൊങ്കലിന് ഫോട്ടോ പോസ്റ്റ് ചെയ്യാൻ നിര്ബന്ധിച്ച് ഞാൻ ഇപ്പോഴും ഓർക്കുന്നു. ക്രിസ്മസിനും ന്യൂ ഇയറിനും എല്ലാം ഫോട്ടോ പോസ്റ്റ് ചെയ്തില്ലെങ്കിൽ ആളുകൾ മറ്റൊരു തരത്തിൽ കഥകൾ മെനയും.
തന്റെ വിവാഹത്തെക്കുറിച്ച് വന്ന നെഗറ്റീവ് കമന്റുകൾ മാനസികമായി തളർത്തിയിരുന്നുവെന്നും മഞ്ജിമ പറഞ്ഞു. ആ അവസ്ഥയിൽ താൻ തളർന്നിരിക്കുമ്പോൾ എന്തും തുറന്നുസംസാരിക്കാനുള്ള സ്വാതന്ത്ര്യം ഗൗതം തന്നു. അതാണ് തങ്ങളുടെ മാര്യേജ് ലൈഫിന്റെ അടിത്തറ. തുടക്കത്തിൽ തന്നെ നമ്മൾ പരസ്പരം മനസ്സിലാക്കാതെ, വിഷമിച്ചിരിക്കുന്നതിന് കാരണം മറ്റെന്തെങ്കിലുമാണെന്ന് ഗൗതം ഊഹിച്ച് മാറിയിരുന്നുവെങ്കിൽ തുടക്കത്തിലെ പ്രശ്‌നങ്ങൾ വന്നേനെ. പ്രോപ്പറായ കമ്യൂണിക്കേഷനാണ് ഏതൊരു ദാമ്പത്യത്തിന്റെയും അടിത്തറയെന്നും താരം പറഞ്ഞു. പഴയകാല നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. നടി രാഗിണിയാണ് ഗൗതം കാർത്തിക്കിന്റെ അമ്മ. കാർത്തിക്കും രാഗിണിയും ഏറെക്കാലമായി അകന്ന് കഴിയുകയാണ്.
പഴയകാല നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. നടി രാഗിണിയാണ് ഗൗതം കാർത്തിക്കിന്റെ അമ്മ. കാർത്തിക്കും രാഗിണിയും ഏറെക്കാലമായി അകന്ന് കഴിയുകയാണ്. അമ്മയാണ് തന്നെയും സഹോദരനെയും വളർത്തിയതെന്ന് ഗൗതം ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുമുണ്ടായി. വിവാഹം വളരെ ലളിതമായി നടത്തിയത്…. വിവാഹത്തിന് മുൻപേ ഗർഭിണിയായതിനാലാണ്, ഗൗതമിന്റെ അച്ഛൻ കാർത്തിക്കിന് വിവാഹത്തിൽ സമ്മതമില്ലായിരുന്നു എന്നൊക്കെയായിരുന്നു വാർത്തകൾ. ശരീര വണ്ണം കൂടിയതിന്റെ പേരിലായിരുന്നു മറ്റൊരു ഗോസിപ്പ്. പിതാവ് കാർത്തിക്കിന്റെ എല്ലാ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹം നടന്നത്. അദ്ദേഹം അത്രയധികം ഹാപ്പിയായിരുന്നു എന്നും മഞ്ജിമ വ്യക്തമാക്കിയിട്ടുണ്ട്.
കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹൻ. മധുരനൊമ്പരക്കാറ്റിലെ അഭിനയത്തിന് മഞ്ജിമയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ക്യാമറാമാനും സംവിധായകനുമായ വിപിൻ മോഹന്റെ മകളാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികനിരയിലേക്ക് ഉയർന്ന മഞ്ജിമക്ക് തമിഴകത്തും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആമസോൺ പ്രൈമിൽ സ്ട്രീമിങിന് ഒരുങ്ങുന്ന സീരിസ് സുഴലാണ് മഞ്ജിമയുടെ ഏറ്റവും പുതിയ പ്രോജക്ട്.