മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാൻ സ്വാതന്ത്ര്യമുള്ള രണ്ടു പേരെ ഉള്ളു; മണിയൻപിള്ള രാജു

മലയാള സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളിൽ ഒരാളാണല്ലോ മണിയൻപിള്ള രാജു. മാത്രമല്ല മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി എവർഗ്രീൻ കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് മണിയൻപിള്ള രാജു
1976 ൽ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് മണിയന്‍പിള്ള രാജു സിനിമയിലേക്ക് എത്തുന്നത്. സുധീര്‍ കുമാര്‍ എന്നാണ് യഥാര്‍ഥ പേരെങ്കിലും നായകനായി അഭിനയിച്ച ആദ്യ സിനിമയിലെ പേര് അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു.

മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയിലാണ് നടൻ ആദ്യമായി നായകനായത്. അഭിനയത്തെ സജീവമാകുന്നതിനിടയ്ക്കാണ് നിര്‍മാണ രംഗത്തേക്കും എത്തുകയായിരുന്നു.

അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലും ഒപ്പം ഹാസ്യനടനായും വില്ലനായുമെല്ലാം തിളങ്ങിയിട്ടുണ്ട് അദ്ദേഹം. മോഹൻലാലിനെ ആദ്യമായി അഭിനയിപ്പിച്ച ആളാണ് അദ്ദേഹം. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള മണിയൻപിള്ള രാജുവിന് നിരവധി സൗഹൃദങ്ങളും സിനിമയിലുണ്ട്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങളുമായി സിനിമയിലും വ്യക്തി ജീവിതത്തിലും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് മണിയന്‍പിള്ള രാജു. ഒരിക്കൽ ദീഹ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് മണിയൻപിള്ള രാജു സംസാരിച്ചിരുന്നു. മാമ്മൂട്ടിക്ക് പുറമെ നെടുമുടി വേണു അടക്കമുള്ള നടന്മാരെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

ഇപ്പോഴിതാ, ആ അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാൻ സ്വാതന്ത്ര്യമുള്ള രണ്ടു പേരെ കുറിച്ചും മണിയൻപിള്ള രാജു സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

‘വേണു ചേട്ടന്‍ ഒരു നാനൂറ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ 350 സിനിമയിലും നല്ല വേഷങ്ങളാണ്. കൂടെ അഭിനയിക്കാന്‍ വരുന്നവരെയും അദ്ദേഹം സഹായിക്കും. പുതുമുഖ താരങ്ങള്‍ക്കൊക്കെ പറഞ്ഞ് കൊടുത്ത് അഭിനയിപ്പിക്കും. ഇത്രയും കാലത്തിനിടയ്ക്ക് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് പത്ത് എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വേണു ഗംഭീര പ്രകടനം കാഴ്‌ചവെച്ച നിരവധി സിനിമകളുണ്ട്,’

‘തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ താരങ്ങളോട് മലയാളത്തിലെ ഇഷ്ടവുമുള്ള നടനെ കുറിച്ച് ചോദിച്ചാല്‍ അവർ നെടുമുടി വേണുവിന്റെ പേര് പറയും. യാത്രമൊഴി എന്ന സിനിമയിൽ ശിവാജി സാറിനോടൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം വേണുവിന് നൽകിയ ബഹുമാനവും ആദരവും ഒക്കെ കാണണം. വിളിച്ചിരുത്തി കഥകൾ ഒക്കെ പറയും,’ മണിയൻപിള്ള രാജു പറഞ്ഞു.

മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ ഇത്രയും ശുദ്ധനായ നല്ലൊരു മനുഷ്യന്‍ വേറെയില്ല. അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അനിയന്മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്‌നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാന്‍ വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആണെന്നുള്ള വിചാരമില്ല,’

‘ഷൂട്ടിങ്ങ് സമയത്ത് മറ്റു താരങ്ങളുടെ മുറികളിൽ വലിയ പണക്കാരും നിര്‍മാതാക്കളും ദിവ്യന്മാരുമൊക്കെ ഇരുന്ന് പല ഡിസ്കഷനുമുണ്ടാകും. മമ്മൂട്ടി എന്ന് പറഞ്ഞ ആളുടെ മുറിയില്‍ അന്നും ഇന്നും മമ്മൂട്ടി മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകള്‍ അതിനുള്ളില്‍ വെച്ച് കാണും. ആ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാന്‍ പറ്റുന്ന രണ്ട് പേരെ ഉള്ളു. ഒന്ന് ഞാനും മറ്റൊന്ന് കുഞ്ചനും,’ മണിയന്‍പിള്ള രാജു പറഞ്ഞു.

AJILI ANNAJOHN :