ഞാനും, ഭാര്യയും ഞങ്ങടെ അമ്മയും: പുത്തൻ ചിത്രം പങ്കുവെച്ച് മണികണ്ഠൻ

അമ്മായിയമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠൻ. ‘ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മോം ഇന്‍ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ്ടടാഗുകളും പുതിയ ചിത്രത്തിനൊപ്പം മണികണ്ഠന്‍ കുറിച്ചിരുന്നു.

മരട് സ്വദേശിയായ അഞ്ജലിയെയായിരുന്നു മണികണ്ഠന്‍ വിവാഹം കഴിച്ചത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

തന്റേത് പ്രണയ വിവാഹമാണെന്ന് മനോരമ ഓൺലൈനിനു നൽകിയ ഒരഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി വെളിപ്പെടുത്തിയിരുന്നു.

Manikandan

Noora T Noora T :