മാംഗല്യം തന്തുനാനേനയുടെ പാട്ടുകളുമായി ഇന്ന് വൈകിട്ട് 5.30 കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍
മാംഗല്യം തന്തുനാനേനയുടെ ഫുള്‍ വീഡിയോ സോംഗ് ഇന്ന് വൈകിട്ട് 5.30ന് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനെയും നിമിഷ സജയനേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ സൗമ്യ സദാനന്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന.
ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി മൂന്ന് ദിനം കൂടി. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബനും നിമിഷയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുഞ്ചാക്കോ ബോബനും നിമിഷയും റോയും ക്ലാരയും എന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് ചിത്രത്തിലെത്തുന്നത്. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്..
ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിംഗിലുണ്ട്. ട്രെയിലര്‍ പുറത്തിറങ്ങി അഞ്ചാം ദിനം പിന്നിടുമ്പോള്‍ ട്രെയിലര്‍ കണ്ടവരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുത്തിരുന്നു. എന്നാലിപ്പോള്‍ 522,416 പേരാണ് ഇതിനോടകം തന്നെ ട്രെയിലര്‍ കണ്ടിരിക്കുന്നത്. ട്രെയിലര്‍ തുടക്കം മുതല്‍ക്കെ തന്നെ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ട്രെയിലര്‍ മൂന്ന് ദിവസം പിന്നിടുമ്പോള്‍ ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ 21ാം സ്ഥാനത്താണ് ട്രെയിലര്‍.
ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്‍, റോണി ഡേവിഡ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ടോണിയാണ് തിരക്കഥ. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹണവും നിര്‍വ്വഹിക്കും.
Mangalyam Thanthu Nanena song release