ഇനി കുഞ്ചാക്കോ ബോബനും നിമിഷക്കും മംഗല്യം തന്തുനാനേന !! ടീസർ പുറത്തിറങ്ങി…

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ തുടങ്ങിയവരെ പ്രധാന താരങ്ങളാക്കി പുതുമുഖ സംവിധായക സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന മംഗല്യം തന്തുനാനേയുടെ ടീസർ പുറത്തിറങ്ങി.

പൂർണമായും കോമഡിയിലൂടെ കഥ പറഞ്ഞു പോകുന്ന മംഗല്യം തന്തുനാനേന വലിയ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർക്ക് നൽകുന്നത്.

സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബര്‍ 20 ലേക്ക് നിങ്ങള്‍ക്കുള്ള ഞങ്ങളുടെ ഇന്‍വിറ്റേഷന്‍ ആണ് ഇന്ന് വരുന്ന ഈ പാട്ട് ടീസര്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

നിമിഷ സജയനാണ് ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയായെത്തുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നിമിഷ സജയന്‍ ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു.

ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്‍, റോണി ഡേവിഡ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതനായ സൗമ്യ സദാനന്ദനാണ് സംവിധാനം. സൗമ്യ സദാനന്ദനയുടെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണിത്. ടോണിയാണ് തിരക്കഥ.

Mangalyam thandu nanena song teaser released

PC :