‘ഈ രാജ്യത്തില്‍ എല്ലാം എന്നെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിച്ച് ജീവിച്ച് മരിക്കാനാണ് വിധി, ആ വിവരംകെട്ടവനെ കൊന്നു കളയൂ!’; ഡോക്ടറുടെ മരണത്തില്‍ പ്രതികരണവുമായി മംമ്ത മോഹന്‍ദാസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു.

അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതില്‍ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി. കാന്‍സറിന് പിന്നാലെ വിറ്റിലിഗൊ എന്നീ ആരോഗ്യ പ്രശ്‌നങ്ങളെ നേരിട്ട് കൊണ്ട് നടി സിനിമാ രംഗത്ത് ഇന്നും സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ ഈ സംഭവത്തിലുള്ള നടി മംമ്ത മോഹന്‍ദാസിന്റെ പ്രതികരണം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസം ബോട്ടപകടത്തില്‍ നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തേയും കൂട്ടിച്ചേര്‍ത്താണ് മംമ്തയുടെ പ്രതികരണം.

ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന സംഭവങ്ങളെന്നാണ് മംമ്ത പറയുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ലെന്നും മംമത് പറയുന്നുണ്ട്. നേരത്തെ ബോട്ടപകടത്തെക്കുറിച്ചും മംമ്ത ശക്തമായി പ്രതികരിച്ചിരുന്നു. പിന്നാലെയാണ് താരം സുരക്ഷയെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

നിയന്ത്രണാതീതമായ മനസുകളുടെ ഇരയായി മാറുകയാണോ നിഷ്‌കളങ്കരായ മനുഷ്യര്‍. ഇതുപോലെ മനോനില തെറ്റിയവര്‍ ചുറ്റുമുണ്ടാകുന്നത് ഒട്ടും സുരക്ഷതമല്ല. ഇനിയും ഇത് അവഗണിക്കാനാകില്ല. മതിയായ സുരക്ഷാ സംവിധാനത്തിന്റേയും അധികൃതകരില്‍ നിന്നുമുണ്ടാകേണ്ട സാമാന്യ ബോധത്തിന്റേയും അഭാവത്തിന്റെ മറ്റൊരു തെളിവാണിത്. വിവരക്കേട്. ഒരേ ആഴ്ച തന്നെ’ എന്നായിരുന്നു മംമ്ത കുറിച്ചത്.

‘ഡോക്ടര്‍ വന്ദന ദാസിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. അവര്‍ കടുന്നു പോകുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും വയ്യ. അവരുടെ ഏക മകളായിരുന്നു. പറഞ്ഞത് പോലെ, പോയവര്‍ക്ക് പോയി. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒന്നും മാറുന്നില്ല. എല്ലാം മറക്കപ്പെടുന്നു. നമ്മുടെ സിസ്റ്റവും അത് സൃഷ്ടിക്കുന്നവരുമെവിടെ? വലിയ മാറങ്ങള്‍ തന്നെ വേണ്ടി വരും. പക്ഷെ എപ്പോള്‍? ആര്? ഈ രാജ്യത്തില്‍ എല്ലാം എന്നെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിച്ച് ജീവിച്ച് മരിക്കാനാണ് വിധി’ എന്നും മംമ്ത പറയുന്നു.

എന്നെ അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു കാര്യം, ഇത്രയും ക്രൂരമായ കൊലപാതകത്തിന് ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും എന്തുകൊണ്ടാണ് ഉടനടി നടപടിയുണ്ടാകാത്തത് എന്നതാണ്. ആ വിവരംകെട്ടവനെ കൊന്നു കളയൂ! എനിക്ക് മനസിലാകുന്നില്ല! എന്നും മംമ്ത പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

അതേസമയം മഹേഷും മാരുതിയുമാണ് മംമ്തയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആസിഫ് അലിയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം തീയേറ്ററില്‍ നേടാനായില്ല. ഈയ്യടുത്തായിരുന്നു മംമ്തയുടെ ആരോഗ്യ പ്രശ്‌നം വാര്‍ത്തകളില്‍ ഇടം നേടിയത്. ശരീരത്തിന് നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നമാണ് മംമ്ത നേരിടുന്നത്.

താരം തന്നെയാണ് തന്റെ അവസ്ഥ തുറന്നു പറഞ്ഞത്. ശരീരത്തിന്റെ നിറം 70 ശതമാനവും നഷ്ടമായെന്നും ഇതിനാല്‍ മേക്കപ്പ് ചെയ്താണ് താന്‍ പുറത്തിറങ്ങുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞതോടെ താന്‍ തകര്‍ന്നു പോയെന്നും മംമ്ത പറഞ്ഞിരുന്നു.

നേരത്തേയും മംമ്തയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ നേരിടേണ്ടി വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു മംമ്തയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. എന്നാല്‍ ആ അവസ്ഥയെ താരം ധീരമായി തന്നെ നേരിടുകയും അതീജിവിക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ നിലവിലെ സാഹചര്യത്തേയും താരം മറികടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി സിനിമകളാണ് മംമ്തയുടേതായി അണിയറയിലുള്ളത്.

Vijayasree Vijayasree :