ലോക്ക് ഡൗണിൽ ദിവസങ്ങൾക്ക് ശേഷം മംമ്ത പുറത്തിറങ്ങി; ഒടുവിൽ സംഭവിച്ചത്..

ലോകം മുഴുവന്‍ ലോക് ഡൗണ്‍ ആയതിനാല്‍ താരങ്ങളെല്ലാം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയിരിക്കുകയാണ്. ഇപ്പോള്‍ 31 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി മംമ്താ മോഹന്‍ദാസ്.

വിദേശത്ത് നിന്ന് വന്നതിനാല്‍ 16 ദിവസം സെല്‍ഫ് ക്വാറന്റീനിലായിരുന്നു മംമ്ത. ഇതിനിടെയാണ് ലോക്ഡൗണും പ്രഖ്യാപിക്കുന്നത്. തുടര്‍ന്നാണ് മംമ്തയ്ക്ക് 31 ദിവസം വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നത്.\ഏപ്രില്‍ 20ന് സംസ്ഥാനത്തെ ചില ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയപ്പോളാണ് താരം പുറത്തിറങ്ങിയത്. റോഡിലേക്കിറങ്ങാതെ തന്റെ കാറില്‍ ഇരുന്നു കൊണ്ടാണ് മംമ്ത കാഴ്ചകള്‍ കണ്ടത്.

ഒന്ന് ശുദ്ധവായു കിട്ടാനാണ് താന്‍ പുറത്തിറങ്ങിയതെന്നും പുറംലോകം എങ്ങനെയായിരുന്നു എന്നത് ഇതിനകം താന്‍ മറന്ന് പോയി എന്നും വിഡിയോയില്‍ മംമ്ത പറയുന്നു.പുറത്തെ ഓരോ കാഴ്ചകളിലും അതിശയം പ്രകടിപ്പിക്കുന്ന മംമ്തയെയാണ് വീഡിയോയില്‍ കാണാനാവുക. ഇപ്പോള്‍ തനിക്കു കാണാന്‍ കഴിയുന്നതില്‍ എന്താണ് യാഥാര്‍ത്ഥ്യം എന്നുപോലും മനസ്സിലാവുന്നില്ലെന്നും മംമ്ത പറയുന്നു.

Mamtha Mohandas

Noora T Noora T :