കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി മംമ്ത കുൽക്കർണി സന്യാസ ജീവിതം തിരഞ്ഞെടുത്തത്. എന്നാൽ സന്യാസ ജീവതം സ്വീകരിച്ച് അധികനാൾ ആകുന്നതിന് മുൻപ് തന്നെ സന്യാസി സമൂഹത്തിൽ നിന്നും നടിയെ പുറത്താക്കി. മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വറായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് നടപടി.
ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയാണ് സന്യാസി സമൂഹത്തിന്റെ സമ്മതമില്ലാതെ മംമ്തയെ മഹാമണ്ഡലേശ്വർ പദവിയിലേക്ക് നിയമിച്ചത്. ജനുവരി 30ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഋഷി അജയ് ദാസ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. അഖാഡയ്ക്കുള്ളിൽ നിരവധി പേർ എതിർപ്പുമായി എത്തിയിരുന്നു.
മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരൻ എന്ന സ്ഥാനം നൽകി സന്യാസി സമൂഹത്തിൽ ചേർത്തത് കിന്നർ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. കിന്നർ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ, ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായൺ ത്രിപാഠിയെ ഞാൻ കിന്നർ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വര് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നു.
ഇപ്പോഴിതാ സന്യാസി ആകാൻ വേണ്ടി മംമ്ത 10 കോടി നൽകിയെന്ന വാദത്തെ പൂർണമായും നിരസിച്ചു. ആപ് കി അദാലത്ത് എന്ന ഹിന്ദി ഷോയിലൂടെ ആയിരുന്നു മംമ്തയുടെ പ്രതികരണം. ‘പത്ത് കോടി മറന്നേക്കൂ. എന്റെ കയ്യിൽ ഒരു കോടി പോലും എടുക്കാനില്ല. എന്റെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. മഹാമണ്ഡലേശ്വർ ആക്കിയ ഗുരുവിന് ദക്ഷിണ നൽകാൻ രണ്ട് ലക്ഷം രൂപ കടം വാങ്ങിയാണ് നൽകിയത് എന്നും മംമ്ത കുൽക്കർണി പറഞ്ഞു.