പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തും!, തുറന്ന് പറഞ്ഞ് മുരളി ഗോപി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍. മലയാള സിനിമയുടെ റെക്കോര്‍ഡുകള്‍ ഭേദിച്ചായിരുന്നു ചിത്രത്തിന്‍റെ പടയോട്ടം. ഇപ്പോള്‍ ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗമായ എന്പുരാന്‍റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് പൃഥ്വിയും മോഹന്‍ലാലും.

മോഹന്‍ലാല്‍- പൃഥ്വിരാജ് കോംബോയില്‍ പുറത്തെത്തിയ ബ്രോ ഡാഡിയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചൊരു ചിത്രം വരണമെന്നുള്ളത് പലപ്പോഴായി പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

മുന്പ് ഒരു മമ്മൂട്ടി ചിത്രം പ്ലാനിലുണ്ടെന്നും മുരളി ​ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈയൊരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മുരളി ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

അങ്ങനെ ഒരു പ്ലാനുണ്ട്. പക്ഷേ അത് എപ്പോൾ എന്നുള്ളതാണ്. ഇനിയിപ്പോ പ്രോജക്റ്റ്സ് ഇങ്ങനെ വരുന്നുണ്ട്. ഞങ്ങളുടെ ആ​ഗ്രഹമാണ് അത്. അത് ഞങ്ങൾ സംസാരിച്ചുണ്ട്. അത് എപ്പോൾ സംഭവിക്കുമെന്നുള്ളതാണ്. രാജുവിന് രാജുവിന്റെ പ്രോജക്റ്റ്സ് ഉണ്ട്. എനിക്ക് എന്റേത് ഉണ്ട്, എന്നും മുരളി ​ഗോപി പറയുന്നു.

Vijayasree Vijayasree :