ആരാധകരുടെ അസഭ്യവർഷത്തെ തുടർന്ന് ദേശീയ ചലച്ചിത്ര ജ്യൂറി ചെയർമാനോട് ക്ഷമ ചോദിച്ച് മമ്മൂട്ടി

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടിയായി കീർത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടനായി ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനയും വിക്കി കൗശാലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.എന്നാൽ എന്തുകൊണ്ട് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചില്ല എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. പേരന്‍പിലൂടെ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്‌കാരം നേടുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ പേരിൽ ജ്യൂറി അംഗങ്ങൾക്ക് മമ്മൂട്ടി ഫാൻസ്‌വക അസഭ്യവർഷമാണ് കേൾക്കേണ്ടി വന്നത്. എന്നാലിപ്പോളിതാ പേരന്‍പ്’ സിനിമയെയും തള്ളിയതില്‍ പ്രതിഷേധിച്ച്‌ ഫാന്‍സ് നടത്തിയ സൈബര്‍ അറ്റാക്കിന് ജ്യൂറി ചെയര്‍മാനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി.

ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈലിനോടാണ് മമ്മൂട്ടി മാപ്പ് പറഞ്ഞത്. സംഭവങ്ങളെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നും എങ്കിലും താന്‍ മാപ്പ് ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞതായി രാഹുല്‍ റവൈല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് ഫാന്‍സിന്റെ ഭാഗത്തുനിന്നുള്ള സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ രാഹുല്‍ റവൈല്‍ മമ്മൂട്ടിക്ക് നേരത്തെ സന്ദേശമയച്ചിരുന്നു. ഈ സന്ദേശത്തിന് മറുപടിയായാണ് മമ്മൂട്ടി ക്ഷമാപണം നടത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ മറുപടി എന്ന് പറഞ്ഞ് രാഹുല്‍ റവൈല്‍ പങ്കുവച്ചത്

മമ്മൂട്ടിക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് നല്‍കിയില്ല എന്ന് ചോദിച്ചുകൊണ്ട് ഫാന്‍സിന്റെ ഭാഗത്തുനിന്ന് നിരവധി മോശം കമന്റുകളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ റവൈല്‍ മമ്മൂട്ടിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.

‘ഹായ് മമ്മൂട്ടി,പേരന്‍പിലെ അഭിനയത്തില്‍ താങ്കള്‍ക്ക് എന്തുകൊണ്ട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നല്‍കിയില്ലെന്ന് ചോദിച്ചുകൊണ്ട് എനിക്ക് താങ്കളുടെ ഫാന്‍സിന്റെ ഭാഗത്തു നിന്ന് മോശപ്പെട്ട ധാരാളം കമന്റുകള്‍ ലഭിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. പേരന്‍പ് ആദ്യമേ പ്രാദേശിക സിനിമകളുടെ പട്ടികയില്‍ നിന്ന് ആദ്യമേ പുറത്ത് പോയിരുന്നു. താങ്കളുടെ ആരാധകര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം. ‘ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്പാസ്റ്റിക് പരാലിസിസിനെ നേരിടുന്ന മകളുടേയും അവളുടെ അച്ഛന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരന്‍പ്. റാം ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ അമുദന്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയ്ക്ക് സിനിമാ ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. തമിഴ് സിനിമയാണെങ്കിലും ചിത്രം കേരളത്തിലും കൈയ്യടി നേടി.

ചിത്രത്തിലെ പ്രകടനങ്ങളിലൂടെ മമ്മൂട്ടിയും സാധനയും ഞെട്ടിക്കുക തന്നെയായിരുന്നു. അതു കൊണ്ട് തന്നെ 66-ാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോൾ തമിഴ്-മലയാള സിനിമാസ്വാദകര്‍ ‘പേരന്‍പിന്’ അവാര്‍ഡുകള്‍ ലഭിക്കുമെന്നുറപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് യുവതാരങ്ങളായ ആയുഷ്മാന്‍ ഖുറാനയ്ക്കും വിക്കി കൗശലിനുമാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

mamootty-asks apology to jury chairman for his fans behaviour

Noora T Noora T :