സൂപ്പർതാരം മമ്മുക്കയും ഹാശിയതരം പിഷാരടിയും ഒന്നിച്ചപ്പോൾ പിറന്നത് പൊട്ടിച്ചിരിയുടെ ആരവമാണ്.മനോരമ ഓൺലൈൻ ഒരുക്കിയ പ്രത്യേക ചാറ്റ് ഷോയിലാണ് സംഭവം.മമ്മുട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നർമ്മമുഹൂർത്തങ്ങൾ അരങ്ങേറിയത്.’ഭക്ഷണം കഴിക്കുന്ന സീനാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ എനിക്ക് മിനിമം 3 സെറ്റ് എങ്കിലും വേണം.ഈ ‘ബുൾസ് ഐ’ ഒക്കെ എങ്ങനാ കണ്ടോണ്ട് ഇരിക്കുന്നേ ?’ സൂപ്പർ താരത്തിന്റെ വായിൽ നിന്നും വന്ന വാക്കുകൾ കാണികളെ പൊട്ടിച്ചിരിപ്പിച്ചു.അഭിമുഖത്തിലുടനീളം പൊട്ടിച്ചിരിപ്പിച്ച് രസകരമായാണ് മമ്മൂട്ടി സംസാരിച്ചത്. സംവിധായകനും ഹാസ്യനടനുമായ പിഷാരടിയും കുടി ഒന്നിച്ചപ്പോൾ സംഗതി അങ്ങ് ഉഷാറായി .
തിങ്കളാഴിച്ച സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ ട്രീസറാണ് ഇപ്പോൾ വയറലായിക്കൊണ്ടിരിക്കുന്നത്.താരത്തിന്റെ മറുപടികൾക് പിഷാരടിയുടെ കൌണ്ടർ കുടി ആകുമ്പോൾ പരിപാടി രസകരമായിരിക്കുമെന്നതിൽ സംശയം വേണ്ട.
mammooty and ramesh pisharody in a chat show