രാജ വെറും മാസ്സ് ;ബിലാൽ ആണ് കൊലമാസ്സ് – ബിഗ് ബി രണ്ടാം ഭാഗം മമ്മൂട്ടി പറയുന്നു

ബിലാൽ എന്ന കഥാപത്രത്തെയും ബിഗ് ബി എന്ന ചിത്രത്തെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് .ബിലാല്‍ ജോണ്‍ കുരിശിങ്കലെന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. അമല്‍ നീരദും മമ്മൂട്ടിയും ബിഗ് ബിയുടെ രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആദ്യഭാഗത്തെ വെല്ലുന്ന സിനിമയായിരിക്കും ബിലാലെന്നായിരുന്നു പ്രഖ്യാപനം. ബിഗ് ബിയെ സ്വീകരിച്ച ആരാധകര്‍ ബിലാലിന്‍റെ കൊലകൊല്ലി വരവിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ബിലാലിന്‍റെ വരവിനെക്കുറിച്ച്‌ മമ്മൂട്ടി തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്.
രാജ മാത്രമല്ല പിന്നാലെ തന്നെ ബിലാലും എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരത്തില്‍ രണ്ടാം ഭാഗം വരണമെന്നാഗ്രഹിച്ച സിനിമകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ താനാഗ്രഹിച്ചില്ലെങ്കിലും അത് സംഭവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ചില സിനിമകള്‍ വീണ്ടും ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അതിന് ഇനി കഴിയിലല്ലോ, താന്‍ വിചാരിച്ചിരുന്നില്ല കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുമെന്ന് ഇപ്പോഴിതാ അതും സംഭവിക്കുകയാണ്. അത് പോലെ തന്നെയാണ് ബിലാലും. അധികം വൈകാതെ തന്നെ ആ സിനിമയുമെത്തുമെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. സിനിമകളുടെ രണ്ടാംഭാഗം വരുമ്ബോള്‍ പുതിയ കാലത്തിനനുസരിച്ച്‌ കഥയും കഥാപാത്രങ്ങളും മാറ്റങ്ങള്‍ വരുത്താനാകുമെന്നതാണ് അതിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മേക്കിങ്ങിലും പ്രമേയത്തിലുമുള്ള വ്യത്യസ്തതയായിരുന്നു ബിഗ് ബിയുടെ മുഖ്യ സവിശേഷത. ബിലാലും സംഘവും വീണ്ടുമെത്തുമ്ബോള്‍ അതെങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ സജീവമായിരുന്നു.

പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം ആണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രം .ഈ ചിത്രത്തിന്റെ തിരക്കിന് ശേഷവും രമേശ് പിഷാരടി ചിത്രമായ ഗാനഗന്ധർവനും ശേഷം ബിലാലിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ .

mammooty about the movie bilal

Abhishek G S :