ദുൽഖർ സൽമാന്റെ മകൾ മറിയത്തിന്റെ ഏത് ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാലും അത് അപ്പോൾ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ആരാധകരുണ്ട് ഈ കുഞ്ഞുതാരത്തിന്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഉപ്പൂപ്പ ആയ മമ്മൂട്ടിയുടെ മടിയിൽ കുഞ്ഞു മറിയം വളരെ സന്തോഷത്തോടെ ഇരിക്കുന്ന ഫോട്ടോയാണ് ശ്രദ്ധേയമായിരിക്കുന്നത്. കണ്ടാൽ അച്ഛനാണെന്നേ പറയൂ എന്നാണ് ആരാധകർ കമെന്റ് ചെയ്തിരിക്കുന്നത്. ഇത്രയും സ്റ്റൈലിഷ് ആയ ഉപ്പൂപ്പയെ എവിടെയെങ്കിലും കിട്ടുമോ എന്നും ആരാധകർ ചോദിച്ചു.
സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വരുന്ന മറിയത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഉപ്പൂപ്പയായ മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞു മറിയത്തിന്റെ ചിത്രമാണ് വന്നത്. മമ്മൂട്ടി ഏതോ വേദിയിലിരുന്ന് ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ ഇരുവരും ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഫാന്‍സ് പേജുകളിലൂടെയും മറ്റും ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണിത്.
2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ ദമ്ബതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്. മകളുടെ ജനനത്തോടെ തന്റെ ജീവിതം തന്നെ മാറിയെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാനും ദുല്‍ഖര്‍ മടിക്കാറില്ല. ദുല്‍ഖറിന്റെ മകള്‍ എന്നതിനപ്പുറം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചുമകള്‍ ആണെന്നതും മറിയത്തിന് ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
mammootty with mariyam ameera salman