നേരത്തെ സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായതെ ബേസിലിന്റെ കൈകൊടുക്കൽ. ഇത് വലിയ ട്രോളുകൾ ഉണ്ടാക്കിയിരുന്നു. പിന്നാലെ ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എല്ലാം ഈ ഗണത്തിൽ ഇരയായി. ഇപ്പോഴിതാ സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.
അതേസമയം ഈ കഥ സുരാജിലും തീർന്നില്ല. കഴിഞ്ഞ ദിവസം ആ ക്ലബ്ബിലേക്ക് രമ്യ നമ്പീശനും എത്തിയത് ചർച്ചയായി. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയിൽ, കൈ കൊടുക്കാൻ ശ്രമിക്കുന്ന രമ്യയെ കാണാതെ ഒരു ക്രിക്കറ്റ് പ്ലെയർ മുന്നോട്ടു നീങ്ങുന്ന ദൃശ്യം വൈറലാണ്.
അവിടെയും കഥ തീർന്നില്ല. അതിനുപിന്നാലെ ആ ക്ലബ്ബിലേക്ക് ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയും എത്തി. മമ്മൂട്ടിയും ഒരു കുട്ടിയും ഒന്നിച്ചുള്ള രസകരമായ വീഡിയോ സമൂഹ അദ്ധ്യമങ്ങളിൽ വൈറലാണ്.
തന്റെ അടുത്തേക്ക് വന്ന ഒരു കുട്ടിയ്ക്ക് മമ്മൂട്ടി കൈകൊടുക്കാൻ നോക്കുന്നതും എന്നാൽ കുട്ടി അതു കാണാതെ തൊട്ടടുത്തു നിൽക്കുന്നയാൾക്ക് കൈകൊടുക്കുന്ന മനോഹരമായ വീഡിയോ ആണ് വൈറൽ. ഇതോടെ ബേസിൽ യൂണിവേഴ്സിറ്റിയിലേക്ക് പുതിയ എൻട്രി എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ഒരു പരിപാടിക്കിടെ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വിഡിയോ ചർച്ചയായിരുന്നു. ഇവരുടെ തന്നെ ഇഡി എന്ന സിനിമയിലെ ഓഡിയോ ലോഞ്ചിന് ആണ് സംഭവം നടന്നത്. വേദിയിൽ ഇരിക്കുകവനായി എത്തിയ ഗ്രേസ് പലർക്കും കൈകൊടുക്കുമ്പോൾ സുരാജ് കൈനീട്ടിയെങ്കിലും ഗ്രേസ് ശ്രദ്ധിച്ചില്ല. സുരാജിന് സമീപത്ത് ടൊവിനോ തോമസും ഉണ്ടായിരുന്നു. ഇതോടെ ഈ വീഡിയോ വൈറലായി. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്ന തലക്കെട്ടിലാണ് ഈ വിഡിയോ പോസ്റ്റ് വന്നത്.
അതേസമയം ഈ വീഡിയോ വൈറലായതോടെ കമന്റുമായി താരങ്ങൾ തന്നെ എത്തി. ‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്റെ രസകരമായ കമന്റ്. ഇതിനു മറുപടിയായി ‘‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’’ എന്നായിരുന്നു ടൊവിനോ തോമസിനെ ടാഗ് ചെയ്ത് സുരാജിന്റെ കമന്റ്. ഇതോടെ മറുപടിയുമായി ടൊവിനോയും എത്തി. ‘ബേസിൽ സംഭവത്തിനു ശേഷം ഞാൻ ആർക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മാസ് മറുപടി. ഇതോടെ ആരാധകരും രസകരമായ കമന്റുമായി എത്തുകയായിരുന്നു.