ഇന്നത്തെ യുവ തലമുറയ്ക്ക് വിവാഹം ചെയ്യുന്നതും വേർപിരിയുന്നതും എല്ലാം ട്രെന്റാണ്. എന്നാൽ അവർക്കൊക്കെ മാതൃകയാണ് ശരിക്കും മമ്മൂട്ടിയും മോഹൻലാലുമെല്ലാം. ഇവരൊക്കെ കണ്ടു പേടിക്കേണ്ട താര ദമ്പതികളാണ് മമ്മുട്ടി സുൽഫത്ത്, മോഹൻലാൽ, സുചിത്ര ദമ്പതികളുടെ ജീവിതം. തിരക്കുകൾക്കിടയിലും കുടുംബ ജീവിതം വളരെ നന്നായി ഇവർ കൊണ്ട് പോകുന്നുണ്ട്.
അതേസമയവും സിനിമക്കൊപ്പം കുടുംബ ബന്ധങ്ങൾക്കും ഒരുപാട് വില നൽകുന്ന നടനാണ് മമ്മൂട്ടി.ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മമ്മൂട്ടി ഭാര്യ എന്ന ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡോയിലുള്ളത്.
”ഭാര്യ എന്നത് ഒരു രക്തബന്ധമല്ല. പക്ഷേ, നമുക്ക് അമ്മായിയും അമ്മാവനും ചേട്ടനും അനിയനും വല്യച്ഛനും വല്യമ്മയുമൊക്കെയുണ്ട്. അതിൽ ഒക്കെയും നമ്മുടെ ഒരു രക്തബന്ധമുണ്ട്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചുമാറ്റാനായി പറ്റില്ല. ”
”എന്നാൽ, ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്. ‘എങ്കിലും നമ്മൾ ആലോചിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. ഈ ഭാര്യയിലൂടെയാണ് നമുക്ക് ഈ ബന്ധങ്ങളെല്ലാം ഉണ്ടാവുന്നത് എന്നതാണ്. അതുകൊണ്ട് ഭാര്യാ – ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒന്നാണ്. പരസ്പരം രണ്ടു മനുഷ്യർ മനസ്സിലാക്കി, മനസ്സുകൊണ്ടു ശരീരം കൊണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് ഭാര്യാ- ഭർതൃ ബന്ധം” – മമ്മൂട്ടി പറഞ്ഞു.