മലയാള സിനിമ ആരാധകർക്ക് ഇന്ന് ഏറ്റവും പ്രിയങ്കരനും അഭിമാനവും തോന്നുന്ന നടനാണ് ഫഹദ് ഫാസിൽ കയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രം പരാജയമായശേഷം അഞ്ചാറ് വർഷം ഇടവേളയെടുത്ത ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
പിന്നീട് അങ്ങോട്ട് വിജയങ്ങൾ മാത്രമേ. ഇപ്പോഴിതാ ഈ നടനെ കുറിച്ച മെഗാസ്റ്റാർ മമ്മുട്ടി പറഞ്ഞ വാക്കുകളെ കുറിച്ച് പറയുകയാണ് സംവിധായകൻ ലാൽ ജോസ്.
ഫഹദിന്റെ തിരിച്ചുവരവിൽ മൂന്നാമതായി ചെയ്ത ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനം കണ്ട് മമ്മൂട്ടി പറഞ്ഞ കമന്റാണ് ലാൽ ജോസ് വെളിപ്പെടുത്തിയത്.
ഷാനുവിനെ വെച്ച് അവന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ ചെയ്യാന്‍ പ്ലാനിട്ടത് താനായിരുന്നെന്നും അഭിനയമോഹം ആദ്യം ഫഹദിലിട്ടത് താനായിരുന്നെന്നും ലാൽ ജോസ് പറഞ്ഞു.
എന്നാൽ അത് നടക്കാതെ പോയി. എന്നാൽ ആ സമയത്ത് ഒരു ഇന്റർവ്യൂവിൽ മലയാള സിനിമയിലെ ആക്ടിങിനെ റീ ഡിഫൈൻ ചെയ്യാൻ പോകുന്നയാളാണ് ഫഹദെന്ന് താൻ പറഞ്ഞിരുന്നെന്നും അത് പിന്നീട് സത്യമായെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
അതേസമയം ഒരിക്കൽ മമ്മൂക്ക തന്നെ കണ്ടപ്പോൾ ഫഹദിനെ കുറിച്ച് അങ്ങനെ പറയാൻ കാരണമെന്നതാണെന്ന് ചോദിച്ചിരുന്നു. ഡയമണ്ട് നെക്ലേസിൽ സംവൃതയുടെ ഫ്ലാറ്റിലേക്ക് ഫഹദ് താമസിക്കാൻ പോകുന്ന ഷോട്ടുണ്ട്.
ആ ഷോട്ട് സിറ്റുവേഷൻ എന്താണെന്ന് പറഞ്ഞ് കൊടുത്തിട്ട് മമ്മൂക്കയ്ക്ക് കാണിച്ച് കൊടുത്തു. എന്നാൽ അത് കണ്ടിട്ട് മമ്മൂക്ക പറഞ്ഞത് ”പഹയൻ കാലനാണ്” എന്നാണ്” ലാൽ ജോസ് പറഞ്ഞ് അവസാനിപ്പിച്ചു.