വിനീത് ശ്രീനിവാസന് പകരം മമ്മൂട്ടിയോടൊപ്പം സണ്ണി വെയ്ന്‍ !
മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തിരക്കഥാകൃത്ത് ‘സേതു’ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’.റായ് ലക്ഷ്മി ,ഷംനകാസിം ,അനുസിത്താര ‘എന്നിങ്ങനെ മൂന്നു നായികമാരുള്‍പ്പടെ വലിയ താരനിരയിലാണ് മമ്മൂട്ടി ചിത്രമായ കുട്ടനാടന്‍ ബ്ലോഗ് റിലീസിനെത്തുന്നത്.എന്നാല്‍ ,ദുബായിലിരുന്ന് കുട്ടനാടന്‍ ബ്ലോഗ് എഴുതുന്ന എഴുത്തുകാരനായി ‘വിനീത് ശ്രീനിവാസന്’ മമ്മൂട്ടിയോടൊപ്പം അതിഥി റോളില്‍ പ്രത്യക്ഷപ്പെടും എന്നായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ട്.
പക്ഷെ, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത വിനീത് ശ്രീനിവാസന് പകരക്കാരനായി ‘സണ്ണിവെയ്നായിരിക്കും കുട്ടനാടന്‍ ബ്ലോഗില്‍ ബ്ലോഗ് എഴുത്തുകാരന്റെ റോളിലെത്തുക എന്നാണ് കേള്‍ക്കുന്നത്. ദുബായില്‍ വെച്ച് ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്ത ബ്ലോഗ് എഴുത്ത് രംഗങ്ങള്‍ വിനീത് ശ്രീനിവാസന്റെ പിന്മാറ്റത്തെ തുടര്‍ന്ന് മറ്റു ലൊക്കേഷനില്‍ വെച്ച് ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.AshiqShiju
മേശ് പിഷാരടി ഇനി മമ്മൂട്ടിയെ സംവിധാനം ചെയ്യും
‘പഞ്ചവര്ണ തത്ത’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ‘രമേശ് പിഷാരടി’ കന്നി ചിത്രത്തെ സൂപ്പര്‍ ഹിറ്റ് ലിസ്റ്റില്‍ കയറ്റിയാണ് മലയാളസിനിമയെ അമ്പരിപ്പിച്ചത്.ജയറാമിന് വീണ്ടും താരതിളക്കം സമ്മാനിച്ചതോടൊപ്പം കുഞ്ചാക്കോ ബോബനും പിഷാരടിയുടെ പഞ്ചവര്‍ണതത്ത നേട്ടമായിമാറിയിരുന്നു.എന്നാല്‍, പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേശ്പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന് എന്നാണ് കേള്‍ക്കുന്നത്.
Ramesh Pisharody’s next directorial to have Mammootty in the lead
പുതുമുഖ സംവിധായകരെ എന്നും പ്രോത്സാഹിപ്പിക്കുന്ന മമ്മൂട്ടി രമേഷ് പിഷാരടിയ്ക്കും കൈകൊടുത്തതായാണ് സൂചന.തന്റെ പുതിയ ചിത്രത്തിന്റെ രചന തുടങ്ങിയതായി രമേശ് പിഷാരടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന മമ്മൂട്ടി രമേശ് പിഷാരടി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് .AshiqShiju