മലയാളികളുടെ സ്വന്തം മെഗാസ്റ്റാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ പുതിയ ചിത്രം റോഷക്ക് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. പുതിയ കഥകള്‍ പറയുന്നത് പുതുമുഖ സംവിധായകരാണെന്ന് പറയുകയാണ് മമ്മൂട്ടി. അവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായി വരുന്നതുകൊണ്ട് സേഫ് സോണില്‍ നിന്ന് കഥപറയുന്നവരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കഥകള്‍ പഴയ സംവിധായകര്‍ പറയുന്നില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പുതിയ ആളുകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ട് അവര്‍ എന്ത് റിസ്‌ക്കിനും തയ്യാറാകും. അതായത് വളരെ പരീക്ഷണമുള്ള കഥയോ പുതുമയുള്ള കഥയോ പറയും. സേഫ് സോണില്‍ നിന്നുകൊണ്ടായിരിക്കില്ല പുതുമുഖ സംവിധായകര്‍ കഥ പറയുക.
റോഷാക്ക് അതുപോലൊരു കഥയാണ്. അങ്ങനെയുണ്ടാകുമ്പോള്‍ നമുക്ക് വ്യത്യസ്തമായ വേഷം കിട്ടും. ഒരു നടനെന്ന നിലയില്‍ നമുക്കും അതാണ് വേണ്ടത്. എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ശ്രമിക്കാം. അതിപ്പോള്‍ അഭിനയത്തിലായാലും കഥാപാത്രരചനയിലായാലും രൂപത്തിലും ഭാവത്തിലും മാറ്റാന്‍ പറ്റുന്നതിന്റെ പരമാവധി അവസരങ്ങള്‍ കൂടുതല്‍ കിട്ടും.
ഓരോ കഥാപാത്രങ്ങളും ഓരോ സിനിമയിലേത് തന്നെയാണെന്ന് നമുക്ക് കണ്ടാല്‍ മനസിലാകും. ഒരു സ്റ്റില്‍ കണ്ടാല്‍ ഒരുവിധം എല്ലാകഥാപാത്രങ്ങളെയും എനിക്ക് ഒരു പരിധിവരെ മനസിലാകും. അതുപോലൊരു വ്യത്യസ്തത വരുത്താന്‍ പറ്റുന്ന കഥയും കഥാപാത്രവുമായിട്ടുളള സിനിമകളായിരിക്കും എന്ന് കരുതിയിട്ടാണ് പുതുമുഖ സംവിധായകരെ നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.