ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി; മമ്മൂട്ടിയെ മനഃപൂർവം തഴഞ്ഞുവെന്ന് വിമർശനം

ഇന്നായിരുന്നു സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രണ്ടിടത്തും മമ്മൂട്ടി ഫൈനൽ റൗണ്ടിൽ എത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു നടന്നിരുന്നത്. എന്നാൽ അവസാന നിമിഷമാണ് മമ്മൂട്ടിയിൽ നിന്ന് പുരസ്കാരെ തെന്നിമാറിയത്. ഇപ്പോഴിതാ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മമമ്മൂട്ടി.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. പുരസ്കാര പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കമായിരുന്നു അദ്ദേഹത്തിന്റെ പ്രിതകരണം. പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിക്കാത്തതിൽ നിരാശയറിയിച്ച് എത്തിയിരുന്നത്.

ആത്മാർഥമായി അങ്ങേയ്ക്ക് ലഭിയ്ക്കുമെന്ന് വിശ്വസിച്ചു, ഞങ്ങൾക്ക് മികച്ച നടൻ. ഇത് ആദ്യമായല്ല മമ്മൂട്ടി. തഴയുന്നത്, ഇതിന് മുമ്പും ഇത്തരം പ്രവൃത്തികൾ നടന്നിട്ടുണ്ട് എന്നെല്ലാമാണ് ആരാധകർ പറയുന്നത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ചിലർ മമ്മൂട്ടിയ്ക്ക് ലഭിക്കില്ലെന്ന് പറഞ്ഞിരുന്നു. ആ കമന്റ് ഇങ്ങനെയായിരുന്നു;

ഇത്തവണയും മമ്മൂട്ടിക്ക് കിട്ടില്ല. ഏത് അവാർഡ് കമ്മറ്റിയും ഇദ്ദേഹത്തെ പരമാവധി തഴയാനാണ് ശ്രമിച്ചിട്ടുള്ളത്. അത് കേന്ദ്രത്തിൽ കോൺഗ്രസ്‌ ഭരിക്കുമ്പോഴും അങ്ങനെതന്നെ. സംസ്ഥാന അവാർഡിന്റെ കാര്യത്തിൽ ആയാലും ഇത് തന്നെയാണ് അവസ്ഥ. ഇദ്ദേഹത്തോടുള്ള വിരോധം കാരണം 2004 ലെ ദേശീയ അവാർഡ് മത്സരത്തിൽ “കാഴ്ച്ച” എന്ന സിനിമയുടെ പ്രദർശനം പോലും നടത്തിയില്ല. അതുകൊണ്ട് അന്ന് ആ സിനിമക്ക് നഷ്ടമായത് 4 ദേശീയ അവാർഡുകൾ ആയിരുന്നു.

മമ്മൂട്ടിയുടെ അഭിനയം കൊണ്ടും മികച്ച സംവിധാനം കൊണ്ടും സിനിമാ പ്രേമികൾ ഒന്നടങ്കം പ്രശംസിച്ച “പേരമ്പ്‌” ദേശീയ അവാർഡ് കമ്മറ്റി തഴയുകയാണ് ചെയ്തത്. പഴശ്ശിരാജ, കുട്ടിസ്രാങ്ക്, പാലേരിമാണിക്യം, ലൗഡ് സ്പീക്കർ തുടങ്ങി 4 ചിത്രങ്ങളിൽ ഇദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ അനിമേഷൻ അതിപ്രസരം കൊണ്ട് വികൃതമായ “പാ” എന്ന സിനിമയിലെ “അഭിനയത്തിന്” അമിതാഭ് ബച്ചന് കൊടുക്കുകയാണുണ്ടായത്.

അക്ഷരങ്ങൾ, യാത്ര, തനിയാവർത്തനം, ഭൂതക്കണ്ണാടി,സ്വാതികിരണം(തെലുങ്ക്), അമരം, ഡാനി, സുകൃതം, അരയന്നങ്ങളുടെ വീട്, കറുത്ത പക്ഷികൾ, കയ്യൊപ്പ് & പളുങ്ക്, ദാദാ സാഹിബ്‌… തുടങ്ങി നിരവധി ചിത്രങ്ങളിലെ മമ്മൂട്ടിയുടെ മികച്ച അഭിനയത്തിന് ദേശീയ സംസ്ഥാന അവാർഡ് കമ്മറ്റികൾ ഒരു പരിഗണന പോലും നൽകിയിട്ടില്ല എന്നും കമന്ൽ പറഞ്ഞിരുന്നു.

ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് ആണ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയുമായിരുന്നു മികച്ച നടനുള്ള പോരാട്ടത്തിൽ പൃഥ്വിയ്ക്കൊപ്പം പിടിച്ച് നിന്നത്. അതേസമയം മമ്മൂട്ടി നിർമിച്ച കാതൽ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ ചിത്രത്തിലൂടെ സുധി കോഴിക്കോടിന് പ്രത്യേക പരാമർശം ലഭിച്ചു. മികച്ച ചിത്രം, മികച്ച കഥ, പശ്ചാത്തലസം​ഗീതം എന്നിവയ്ക്കാണ് കാതലിന് ലഭിച്ച മറ്റുപുരസ്കാരങ്ങൾ.

Vijayasree Vijayasree :